• Logo

Allied Publications

Europe
ഇന്ത്യന്‍ കമ്യൂണിറ്റി ഗായകസംഘം സെമിനാര്‍ നടത്തി
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്നവരുടെ ഗായകസംഘത്തിന്റെ കുടുംബസെമിനാര്‍ ബ്യ്രൂള്‍ വാല്‍ബെര്‍ഗ് യൂത്ത് അക്കാഡമിയില്‍ നടന്നു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച വാരാന്ത്യ സെമിനാറില്‍ ഗായകസംഘത്തിലെ പതിനഞ്ചു കുടുംബങ്ങളില്‍പ്പെട്ട അംഗങ്ങള്‍ പങ്കെടുത്തു.

വൈകുന്നേരം ഏഴിന് അക്കാഡമി ഹാളില്‍ ആരംഭിച്ച കുടുംബസെമിനാര്‍ യോഗത്തില്‍ ഡയറക്ടര്‍ കാറിന്‍ ഷ്യൂനന്‍ഹൈസ് എല്ലാവരേയും സ്വാഗതം ചെയ്തു. ഗായകസംഘത്തിന്റെ പരിശീലകന്‍ ജോസ് കവലേച്ചിറയില്‍ കുടുംബസെമിനാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ശനിയാഴ്ച രാവിലെ നടന്ന സെമിനാറില്‍ സംഗീതവും ഭാരത സംസ്കാരവും എന്ന വിഷയത്തില്‍ തോമസ് ചക്യാത്തും ഉച്ചകഴിഞ്ഞ് നടന്ന സെഷനില്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തരുതേ എന്ന വിഷയത്തില്‍ അന്നക്കുട്ടി തമ്പാനും പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന ചച്ചയില്‍ ലോബ് (പുകഴ്ത്തല്‍) ആവശ്യമുണ്ടോ എന്ന വിഷയത്തില്‍ ജോസ് പുതുശേരി മുഖ്യപ്രഭാഷണം നടത്തി. ലോബ് കുടുംബത്തിലും സമൂഹത്തിലും തൊഴില്‍ മേഖലകളിലും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരുകാര്യമാണെന്ന് ഉദാഹരണസഹിതം ജോസ് പുതുശേരി സമര്‍ഥിച്ചത് എല്ലാവരും ഒരേ സ്വരത്തില്‍ പിന്‍താങ്ങി. ഇടവിട്ട സമയങ്ങളില്‍ ജോസ് കവലേച്ചിറയുടെ നേതൃത്വത്തില്‍ ഗാനപരിശീലനവും നടന്നു.

ശനിയാഴ്ച വൈകിട്ടു നടന്ന കലാസായാഹ്നം ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ഉദ്ഘാടനം ചെയ്തു.ജോസ്, ഷീബാ കല്ലറയ്ക്കല്‍ എന്നിവരുടെ ഈശ്വരപ്രാര്‍ഥന, നിര്‍മല പ്ളാങ്കാലായില്‍, ഗ്രേസി പഴമണ്ണില്‍, മര്‍ത്ത ജോണ്‍, അന്നക്കുട്ടി തമ്പാന്‍, ലൂസി തറയില്‍, അന്നക്കുട്ടി ഉമാച്ചേരില്‍ എന്നിവരുടെ സംഘഗാനം ജോളി എം. പടയാട്ടിലിന്റെ കവിത, ചാണ്ടി തമ്പി ഔസേപ്പച്ചന്‍ മുളപ്പന്‍ചേരില്‍, വില്‍സന്‍ കെ തോമസ്, ബേബിച്ചന്‍ മണ്ണനാല്‍ എന്നിവരുടെ ഹസ്യാവിഷ്കാരം, ജോസ് കവലേച്ചിറയില്‍ മുഖ്യഗായകനായി ഗ്രേസിക്കുട്ടി മണ്ണനാല്‍, ലീലാമ്മ തമ്പി, ജോസുകുട്ടി, ത്രേസ്യാക്കുട്ടി കളത്തില്‍പറമ്പില്‍, ജോസ,് മേരി പുതുശേരി, ചിന്നമ്മ കവലേച്ചിറ, വല്‍സമ്മ തോമസ്, ഈത്തമ്മ കളപ്പുരയ്ക്കല്‍, ഗ്രേസി മുളപ്പന്‍ചേരി, ചിന്നു പടയാട്ടില്‍ എന്നിവരുടെ സംഘഗാനം, ജോസ് പുതുശേരി നടത്തിയ പഴഞ്ചൊല്ല് ക്വിസ് മല്‍സരം എന്നിവ കലാസന്ധ്യയെ ധന്യമാക്കി. ജോസുകുട്ടി കളത്തിപ്പറമ്പിലും ജോളി പടയാട്ടിലും പരിപാടിയുടെ അവതാരകരായിരുന്നു.

സമാപനദിനമായ ഞായറാഴ്ച രാവിലെ ഇഗ്നേഷ്യസച്ചന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ എല്ലാവരും പങ്കുചേര്‍ന്നു. ദിവ്യബലിയിലെ പരമപ്രധാനങ്ങളായ ഭാഗങ്ങള്‍ വിശദീകരിച്ചുകൊണ്ടും അവയുടെ പ്രാധാന്യം എപ്പോഴും മറ്റുള്ളവരെക്കൂടി ബോധവത്കരിക്കണമെന്ന അഭ്യര്‍ഥനയോടുകൂടിയാണ് അച്ചന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. ഇഗ്നേഷ്യസച്ചന്റെ നേതൃത്വത്തില്‍ ജോസ് പുതുശേരി, ജോസ് കവലേച്ചിറയില്‍ എന്നിവര്‍ സംഘടിപ്പിച്ച മൂന്നുദിന സെമിനാര്‍ വിജയകരമായി സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.