• Logo

Allied Publications

Europe
ലിവര്‍പൂളില്‍ യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 20, 21 തീയതികളില്‍
Share
ലിവര്‍പൂള്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റിജീയന്റെ ആറാമത് ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 20, 21 (ശനി, ഞായര്‍) തീയതികളില്‍ ലിവര്‍പൂളില്‍ നടത്തപ്പെടുന്നു.

ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഥിധേയത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരിശുദ്ധ പാത്രായര്‍ക്കീസ് ബാവായുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസേലിയോസ് തോമസ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യുകെ യുടെ പാത്രിയാര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ കാര്‍മികത്വത്തില്‍, തിരുമേനിമാരും വൈദീകരും ഡീക്കന്മാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും കുടുംബ സംഗമത്തില്‍ ഒന്നിക്കുന്നു.

സംഗമത്തിന്റെ ആദ്യ പടിയായ ലോഗൊ പ്രകാശനം മേയ് 24 നു ലിവര്‍പൂള്‍ ഇടവകയില്‍ നടന്ന യുകെ റീജിയണല്‍ കൌണ്‍സിലിന്റെയും ലിവര്‍പൂള്‍ ഇടവകയുടെയും സംയുക്ത യോഗത്തില്‍ സഭയുടെ യുകെ മേഖലാ വൈദിക സെക്രട്ടറി റവ. ഫാ. ഡോ. ബിജി ചെറുത്തിലാട്ടും മുന്‍ കൌണ്‍സില്‍ സെക്രട്ടറി റവ. ഫാ. രാജു ചെറുവിള്ളിയും ചേര്‍ന്ന് അൌപചാരികമായി പ്രകാശനം ചെയ്തു. തദവസരത്തില്‍ മേഖലയുടെ സെക്രട്ടറി റവ. ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, റവ. ഫാ. പീറ്റര്‍ കുര്യാക്കോസ്, റവ. ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍, കൌണ്‍സില്‍ ട്രഷറാര്‍ ജേക്കബ് കോശി, യുകെയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള കൌണ്‍സില്‍ അംഗങ്ങളും ഒപ്പം ലിവര്‍പൂള്‍ ഇടവകയുടെ തെരഞ്ഞെടുത്ത വിവിധ കമ്മിറ്റിയംഗങ്ങളും സനിഹിതരായിരുന്നു.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി യുകെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.

യുകെയിലെ എല്ലാ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി സഭാമക്കള്‍ എല്ലാവരും നേരത്തേ തന്നെ അവധികള്‍ ക്രമീകരിച്ച് സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്നു യുകെ സഭാ റീജിയണല്‍ കൌണ്‍സില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു ഇടവകയുടെ കൌണ്‍സില്‍ അംഗങ്ങളുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ