• Logo

Allied Publications

Europe
കെ.എസ് ചിത്രക്കും സംഘത്തിനും ലണ്ടനില്‍ ഉജ്ജ്വല വരവേല്‍പ്പ്
Share
ലണ്ടന്‍: യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമിനായി യുകെയിലെത്തിയ തെന്നിന്ത്യന്‍ വാനമ്പാടി കെ.എസ് ചിത്രയെയും സംഘത്തെയും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സും, യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, യുക്മ ഫെയ്സ് ബുക്ക് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്ററായ ദേവലാല്‍ സഹദേവനും യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും യുക്മ അലൈഡ് ചിത്രഗീതം ഷോയുടെ ബ്രിസ്റ്റോള്‍ ഭാഗത്തെ ചാര്‍ജ് വഹിക്കുന്നയാളുമായ ജഗി ജോസഫും ചേര്‍ന്ന് സ്വീകരിച്ചു.

ഇവരോടൊപ്പം യുക്മ അലൈഡ് ചിത്രഗീതം ഷോയുടെ കോഓര്‍ഡിനേറ്റര്‍മാരായ ഫ്രന്റ്സ് യുണൈറ്റഡിന്റെ ഷോബന്‍ ജോര്‍ജും, നെവിന്‍ കോണിക്കല്‍, റോണു സക്കറിയ എന്നിവരും കൂടാതെ യുക്മ റീജിയണല്‍ നാഷണല്‍ ഭാരവാഹികളും സന്നിഹിതരായിരുന്നു. യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി കേരളത്തില്‍ നിന്ന് ചിത്രഗീതം ടീമിനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളിലായി യുകെയില്‍ ന്യൂപോര്‍ട്ട്, ഈസ്റ് ഹാം, ലെസ്റര്‍ എന്നിവിടങ്ങളിലായി നടക്കുന്ന യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം അവതരിപ്പിക്കുന്നതിന് എത്തിയതാണിവര്‍.

ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏഷ്യാനെറ്റ് ഐഡിയ സ്റാര്‍ സിംഗര്‍ പ്രോഗ്രാമിന് പിന്നണി ഒരുക്കുന്ന ഉപകരണ സംഗീതജ്ഞരുടെ പിന്നണിയോടെ മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്രയും, പിന്നണി ഗായകരായ നാദിര്‍ഷ, ടിനു ടോളന്‍സ്, നിഷാദ്, ഷെര്‍ഡിന്‍ തോമസ് എന്നിവരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത സായാഹ്നമാണ് യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം. പ്രോഗ്രാമിന് മാറ്റുകൂട്ടാന്‍ മലയാളത്തിന്റെ ചടുലതയെ വാക്കുകളുടെ മായാജാലം കൊണ്ട് മാന്ത്രികമാക്കുന്ന രമേഷ് പിഷാരടിയുടെ നര്‍മ്മവും കൂടിച്ചേരുമ്പോള്‍ കുറവുകളില്ലാത്ത അതിമനോഹരമായ ഒരു സായാഹ്നം അനുവാചകര്‍ക്ക് സമ്മാനിക്കുന്നതാണ് ഈ പ്രോഗ്രാം. പ്രശസ്ത സൌണ്ട് എന്‍ജിനിയറായ ടി.പി ഫ്രാന്‍സീസ് ശബ്ദ നിയന്ത്രണം നടത്തുന്ന ഈ പ്രോഗ്രാമില്‍ അതിനൂതനമായ 'ബോസ് റൂം മാച്ച്' സ്പീക്കറുകള്‍ ഉപയോഗിച്ച് ശബ്ദ ക്രമീകരണം നടത്തുന്നത് ശ്രുതി ലൈറ്റ് ആന്‍ഡ് സൌണ്ട്സ് എന്‍ജിനിയര്‍ സിനോ തോമസ് ആണ്.

യുക്മ അലൈഡ് ചിത്രഗീതം ഉദ്ഘാടന പ്രോഗ്രാം ജൂണ്‍ ആറിന് (വെള്ളി) ന്യൂ പോര്‍ട്ടിലെ ന്യൂ പോര്‍ട്ട് സെന്ററില്‍ നടക്കും. ഇത്രയും മികച്ച സവിശേഷതകളുള്ള ഈ പ്രോഗ്രാം വളരെ മിതമായ നിരക്കിലാണ് യുകെ മലയാളികള്‍ക്കായി മുഖ്യ സ്പോന്‍സര്‍ ആയ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സഹകരണത്തോടെ യുക്മ ഒരുക്കുന്നത്.

ആദ്യ രണ്ടു വരിയിലെ സീറ്റുകള്‍ വിഐപി സീറ്റുകളായി റിസര്‍വ് ചെയ്തിരിക്കുകയാണ്. ആദ്യ വരിയില്‍ വ്യക്തിഗത വിഐപി ടിക്കറ്റുകല്‍ക്ക് 50 പൌണ്ട് വീതവും ഫാമിലി ടിക്കറ്റിനു 100 പൌണ്ടും ആണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഫാമിലിയായി കണക്കാക്കുന്നത് രണ്ടു മുതിര്‍ന്നവരെയും രണ്ടു 14 വയസിനു താഴെ പ്രായമുള്ള കുട്ടികളെയും ആയിരിക്കും.

മുതിര്‍ന്ന കുട്ടികള്‍ ഉള്ളവര്‍ ടിക്കറ്റ് വിതരണത്തിന്റെ ചുമതല വഹിക്കുന്നവരെ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്. രണ്ടാമത്തെ വരിയില്‍ വിഐപി ടിക്കറ്റുകള്‍ക്ക് വ്യക്തിഗത ഇനത്തില്‍ 40 പൌണ്ട് വീതവും ഫാമിലി ടിക്കറ്റിനു 80 പൌണ്ട് വീതവുമാണ് നിശ്ചയിച്ചിരിക്കുന്നത്. 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരാള്‍ക്ക് 10 പൌണ്ട് ആയിരിക്കും യുക്മ അലൈഡ് ചിത്രഗീതം പരിപാടിയിലേക്ക് പ്രവേശന ഫീസ്. ഡയമണ്ട് സര്‍ക്കിള്‍ ഗോള്‍ഡന്‍ സര്‍ക്കിള്‍ സില്‍വര്‍ സര്‍ക്കിള്‍ എന്നീ മൂന്നു ശ്രേണികളില്‍ ആയാണ് മറ്റു സീറ്റുകള്‍ വിന്യസിച്ചിരിക്കുന്നത്. ഡയമണ്ട് സര്‍ക്കിളില്‍ വ്യക്തിഗത ടിക്കറ്റുകള്‍ക്ക് 25 പൌണ്ടും ഫാമിലി ടിക്കറ്റിനു 65 പൌണ്ടും ആണ്. ഗോള്‍ഡന്‍ സര്‍ക്കിളില്‍ വ്യക്തിഗത ടിക്കറ്റിനു 55 പൌണ്ടും ഫാമിലിക്ക് 55 പൌണ്ടും സില്‍വര്‍ സര്‍ക്കിളില്‍ വ്യക്തികള്‍ക്ക് 15 പൌണ്ടും ഫാമിലിക്ക് 45 പൌണ്ടും ആണ് നിശ്ചയിച്ചിരിക്കുന്നത്.

യുക്മ അലൈഡ് ചിത്രഗീതം ഷോയുടെ ടിക്കറ്റ് വിതരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ജൂണ്‍ ആറിന് ന്യൂപോര്‍ട്ട് സെന്ററില്‍ നടക്കുന്ന ഷോയുടെ ടിക്കറ്റുകള്‍ വെയില്‍സ്, കാര്‍ഡിഫ്, ചെല്‍റ്റന്‍ഹാം പ്രദേശങ്ങളില്‍ നിന്നും നേരിട്ട് വാങ്ങുന്നതിന് സൌകര്യം ഉണ്ടായിരിക്കും. താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് എത്രയും വേഗം നിങ്ങളുടെ ടിക്കറ്റുകള്‍ ഉറപ്പുവരുത്തി യുക്മയുടെ ഈ സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നു യുക്മ നാഷണല്‍ കമ്മിറ്റി മുഴുവന്‍ യുകെ മലയാളികളോടും അഭ്യര്‍ഥിച്ചു.

ബിജു തോമസ്,ന്യൂപോര്‍ട്ട് 07875332761, തോമസ്കുട്ടി ജോസഫ്, കാര്‍ഡിഫ്07846122982, ബോബി ജോസഫ്,കാര്‍ഡിഫ് 07886325383, ജോബി മാത്യു,ന്യൂപോര്‍ട്ട് 07460329660, സനീഷ് ചാക്കോ,ന്യൂ പോര്‍ട്ട് 07951341524, റ്റോസി തോമസ്, ന്യൂപോര്‍ട്ട് 07877778301, അഭിലാഷ് തോമസ്, വെസ്റ് വെയില്‍സ് 07714994680, ജോജി ജോസ്, സ്വാന്‍സി 07912874607, റെജി പീറ്റര്‍ 07713183350, കൈരളി സ്റ്റോര്‍സ്, കാര്‍ഡിഫ് 07947256834, ജഗി ജോസ്, ബ്രിസ്റ്റോള്‍ 07717848090, എബി ജോസ് 07506926360, മാത്യു അമ്മായിക്കുന്നേല്‍ 07737495440

ഏഴിന് (ശനി) ഈസ്റ്ഹാം വാല്‍ത്താഹ്സ്റ്റോ ഹാള്‍: ജെയ്സണ്‍ ജോര്‍ജ് 07841613973, ജോമോന്‍ കുന്നേല്‍ 07863210604, അനു കെ. ജോസഫ് 07723309122, ഫ്രാന്‍സിസ് കവളക്കാട്ടില്‍ 07793452184

എട്ടിന് (ഞായര്‍) ലെസ്ററിലെ ലെസ്റ്ര്‍ അഥീന: റോയി ഫ്രാന്‍സിസ് 07717754609, ബിനു മാത്യു 07883010229, അജയ് പെരുംപാലത്ത് 07859320023, അനീഷ് ജോണ്‍07916123248, സോണി ജോര്‍ജ് 07877541649, ബെന്നി പോള്‍ 07868314250, ബീന സെന്‍സ് 07809450561, പീറ്റര്‍ 07737654041, സുരേഷ് 07903986970, ജയകുമാര്‍ 07403223066, കുരുവിള നോട്ടിംഗ്ഹാം 07960431430, അബി ജോസഫ് നെടുവാംപുഴയില്‍ 07723043555.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ