• Logo

Allied Publications

Europe
മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയത് അന്വേഷിക്കാന്‍ ജര്‍മനിയുടെ തീരുമാനം
Share
ബര്‍ലിന്‍: യുഎസ് ചാരസംഘടനയായ എന്‍എസ്എ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ച് നടന്ന വിവാദത്തിന്റെ അടിസ്ഥാനത്തില്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ ജര്‍മനി തീരുമാനിച്ചു. ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറ്റോര്‍ണി ജനറല്‍ ഹാറാല്‍ഡ് റെയ്ഞ്ചാണ് ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തില്‍ പുരോഗതി അനുസരിച്ചുള്ള കാര്യങ്ങളില്‍ ചോര്‍ത്തല്‍ നടത്തിയത് എങ്ങനെയായിരിക്കാമെന്നതിനെക്കുറിച്ച് അഞ്ച് സാധ്യതകളാണ് അന്വേഷണം നടത്തുന്ന ജര്‍മന്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ജര്‍മന്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ ലീഗല്‍ സെല്ലിന്റെ നിയമോപദേശവും തേടിയിരുന്നു.

പാര്‍ലമെന്റ് മന്ദിരത്തില്‍ രഹസ്യമായി ആന്റിന സ്ഥാപിച്ച് ഫോണ്‍ ചോര്‍ത്തിയതാകാനുള്ള സാധ്യതയാണ് ഏറ്റവും പ്രധാനമായി മുന്നോട്ടുവച്ചിരിക്കുന്നത്.

സമുദ്രാന്തര്‍ഭാഗത്തുള്ള കേബിളുകളില്‍ നിന്ന് ചോര്‍ത്തിയതാകാനുള്ളതാണ് രണ്ടാമത്തെ സാധ്യത. മൈക്രേവേവ് ലിങ്ക് വഴിയുള്ള സംഭാഷണങ്ങള്‍ ചോര്‍ത്തി റെക്കോഡ് ചെയ്യാനുള്ള സാധ്യത കുറവാണെങ്കിലും ഇതും തള്ളിക്കളഞ്ഞിട്ടില്ല.

സെന്‍സറുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചോര്‍ത്തലും മെര്‍ക്കലിന്റെ ഫോണില്‍ ഇതിനാവശ്യമായ സോഫ്റ്റ് വെയര്‍ ആരെങ്കിലും നിക്ഷേപിച്ചിരിക്കാനുള്ള സാധ്യതയുമാണ് മറ്റുള്ളവ. എന്നാല്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി നടത്തിയ മുന്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയെന്ന് ആരോപിക്കുന്ന വലിയ ചാരപ്രവര്‍ത്തനം അന്വേഷണ പരിധിയില്‍ വരുമോ എന്നു കണ്ടറിയണം. അതുകൊണ്ടുതന്നെ അന്വേഷണ ഉത്തരവ് വെറുമൊരു പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മെര്‍ക്കലിന്റെ ഉള്‍പ്പടെ ജര്‍മനിയിലെയും ഫ്രാന്‍സിലെയും ലക്ഷക്കണക്കിനാളുകളുടെ ഫോണ്‍സംഭാഷണങ്ങള്‍ യുഎസ് ചാരസംഘടനകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പുറത്തുവന്നത്. ഇതെത്തുടര്‍ന്ന് ജര്‍മനിയും ഫ്രാന്‍സും ഇക്കാര്യത്തില്‍ അമേരിക്കയോട് വിശദീകരണം തേടിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.