• Logo

Allied Publications

Europe
ജര്‍മനിയില്‍ കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് പ്രത്യേക ധന സഹായം
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്ത് ജീവിക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ സാധാരണ മാസം തോറും ലഭിക്കുന്ന ധന സഹായത്തിന് (കിന്‍ഡര്‍ ഗെല്‍ഡ്) പുറമെ പ്രത്യേക സഹായം (എള്‍ട്ടേണ്‍ ഗെല്‍ഡ്) മാതാപിതാക്കള്‍ക്ക് നല്‍കുന്നു. ഇതിനുള്ള അവസാന തീരുമാനം ജര്‍മന്‍ മന്ത്രിസഭാ യോഗത്തില്‍ എടുത്തതായി ഫാമിലി മന്ത്രി മാനുവെലാ ഷ്വെസിംഗ് അറിയിച്ചു. കുട്ടികളെ വളര്‍ത്തുന്ന സമയം മാതാവിനോ, പിതാവിനോ തങ്ങളുടെ ജോലി നഷ്ടപ്പെടാതെ ഉറപ്പ് നല്‍കുകയും 14 പ്രതിമാസം 900 യൂറോ വരെ പ്രത്യേക സഹായം (എള്‍ട്ടേണ്‍ ഗെല്‍ഡ്) നല്‍കുന്നതാണ് ഈ പുതിയ പദ്ധതി.

മാസം തോറും മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന ഈ എള്‍ട്ടേണ്‍ ഗെല്‍ഡ് തങ്ങളുടെ ശമ്പളത്തിന്റെ ടാക്സ് കഴിച്ചിട്ടുള്ള തുകയുടെ അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തുന്നു. ജര്‍മന്‍ ജനസംഖ്യയില്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന അതി ഗുരുതരമായ കുറവ് ഒരു പരിധി വരെ പരിഹരിക്കാനാണ് ഈ പുതിയ പദ്ധതി കൊണ്ടു വരുന്നത്. കുട്ടികളോടെയുള്ള കുടുംബ ജീവിതവും ജോലിയും സാമ്പത്തിക വൈഷമ്യം കൂടാതെ കൊണ്ടു പോകാന്‍ ഭാര്യാ, ഭര്‍ത്താക്കന്മാര്‍ക്ക് ഈ പദ്ധതി കൂടുതല്‍ പ്രചോദനം നല്‍കുന്നു. ഈ പുതിയ എള്‍ട്ടേണ്‍ ഗെല്‍ഡ് ജര്‍മനിയില്‍ നിയമപരമായി ജോലി ചെയ്ത് ജീവിക്കുന്ന പ്രവാസികള്‍ക്കും ലഭിക്കും. പ്രത്യേകിച്ച് രണ്ടാം തലമുറയില്‍പ്പെട്ട പ്രവാസികള്‍ക്ക് ഇത് കൂടുതല്‍ പ്രചോദനം ആകട്ടെ എന്ന് ജര്‍മന്‍ ഫാമിലി മന്ത്രി മാനുവെലാ ഷ്വെസിംഗ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ