• Logo

Allied Publications

Europe
യുക്മ ഓള്‍ യുകെ ചിത്രരചനാ മത്സരം നടത്തുന്നു
Share
ലണ്ടന്‍: യുക്മക്കുവേണ്ടി യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ യുകെയിലെ മലയാളികള്‍ക്കുവേണ്ടി ചിത്ര രചനാ മത്സരം നടത്തുന്നു. 'ചിത്രോത്സവ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മത്സരത്തില്‍ പത്ത് വയസിനുമുകളിലുള്ള ആര്‍ക്കും പങ്കെടുക്കാം. മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന ഈ മത്സരത്തില്‍ അവസാന ഘട്ടത്തില്‍ എത്തുന്നവര്‍ക്കായുള്ള മത്സരങ്ങള്‍ യുക്മാ കലാമേളക്കൊപ്പം നടത്തപ്പെടുന്നതും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതുമായിരിക്കും.

യുകെയിലെ പ്രശസ്തരായ ചിത്രകാരന്മാര്‍ ആയിരിക്കും ഇതിന്റെ ഫലം നിര്‍ണയിക്കുക. ഇത്തവണത്തെ മത്സരം ഒരു ഏജ് കാറ്റഗറിയില്‍ മാത്രമായിരിക്കും നടത്തപ്പെടുക. അതായത് പത്ത് വയസിന് മുകളിലുള്ളവരെല്ലാം ഒരു കാറ്റഗറിയിലായിരിക്കും മത്സരിക്കുക. ജൂലൈ 31നു മുമ്പായി രചനകള്‍ തപാല്‍ മാര്‍ഗം അയച്ചു കിട്ടേണ്ടതാണ്. പങ്കെടുക്കുന്നവര്‍ തങ്ങള്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ ഇഷ്ടമുള്ള മീഡിയയില്‍ രചിക്കാവുന്നതാന്. രണ്ടാംഘട്ട മത്സരം അതാത് റീജിയണുകളില്‍ വച്ച് ലൈവ് ആയി നടത്തപ്പെടുകയും അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഫൈനല്‍ മത്സരത്തില്‍ നേരിട്ട് പങ്കെടുക്കേണ്ടതുമാണ്. രണ്ടാം ഘട്ട മത്സരത്തിനും ഫൈനല്‍ മത്സരത്തിനും വിഷയം തരുന്നതും ആ വിഷയത്തില്‍ മാത്രം രചന നടത്തേണ്ടതുമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങള്‍ യുക്മാ നാഷണല്‍ കലാമേളയില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതയിരിക്കും. മലയാളി കമ്യുണിറ്റിയിലേക്കാള്‍ ഇംഗ്ളീഷ് കമ്യൂണിറ്റിയില്‍ അറിയപ്പെടുന്ന ചിത്രകാരനായ ജോസ് ആന്റണി, പ്രസ്റണ്‍ നിവാസിയും ചിത്രകാരനുമായ ജോര്‍ജ് മാത്യു (മോനിച്ചന്‍) എന്നിവരായിരിക്കും ഈ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുക. തൃശൂര്‍ ഫൈന്‍ ആര്‍ട്സില്‍ ചിത്രകലാ പഠനത്തിനു ശേഷം യുകെയിലെത്തി ചിത്രകലയില്‍ ബിരുദവും ബിരുദാനന്ത ബിരുദവും നേടിയ ജോസ് ആന്റണി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഇദ്ദേഹം യുക്മാ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനാണ്. നാട്ടിലേയും മിഡില്‍ ഈസ്റിലേയും കൂടാതെ യുകെയിലെ വിവിധ ദേവാലയങ്ങളിലും ചിത്രങ്ങള്‍ വരച്ചിട്ടുള്ള ജോര്‍ജ് മാത്യു പ്രസ്റണില്‍ ചിത്രകലാ അധ്യാപകന്‍ കൂടിയാണ്. യുകെ മലയാളിയുടെ കലാ സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന യുകെയിലെ ശക്തമായതും ജനാധിപത്യപരവുമായതുമായ സംഘടനയായ യുക്മയുടെ പോഷക സംഘടനയായ യുക്മാ സാംസ്കാരിക വേദി നടത്തിയ യുക്മാ സഹിത്യ മത്സരങ്ങള്‍ക്ക് വളരെ ആവേശപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. അതുപോലെ തന്നെ കഴിഞ്ഞ ആറു മാസമായി നടന്നുവരുന്ന യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണും ഏറെ ശ്രദ്ധേയമായതും പ്രശംസനീയവുമായ പ്രകടനമാണ് കാഴ്ച്ചവച്ചത്.

കെ.എസ് ചിത്രയുടെ മുന്നില്‍ പ്രശസ്തരായ പിന്നണിക്കൊപ്പം പാടുവാനുള്ള അവസരമാണ് ഈ മത്സരത്തിലെ ഫൈനലിസ്റുകള്‍ക്ക് ലഭിച്ചിട്ടുള്ളത്. നൃത്തം, സംഗീതം, സാഹിത്യം തുടങ്ങിയ വിഭാഗങ്ങളില്‍ വിവിധ മത്സരങ്ങള്‍ വിവിധ സംഘടനകള്‍ നടത്തുന്നുണ്െടങ്കിലും ചിത്രരചനാ വിഭാഗത്തില്‍ മലയാളി സമൂഹത്തില്‍ ഇത് ആദ്യമായിട്ടാണ് ദേശീയ തലത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നിബന്ധനകളും അപേക്ഷാ ഫാറവും അയയ്ക്കേണ്ട വിലാസവും പിന്നീട് അറിയിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.