• Logo

Allied Publications

Europe
യുകെയിലെ മാതൃഭക്തര്‍ ഒത്തുകൂടുന്ന വാല്‍ത്സിംഗാം മഹാ തീര്‍ഥാടനം ജൂലൈ 20 ന്
Share
വാല്‍ത്സിംഗാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന യുകെയിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍ത്സിംഗാം മരിയന്‍ പുണ്യ തീര്‍ഥാടനത്തിനു ഇത്തവണ യുകെ യിലെ സമസ്ത മേഖലകളിലും നിന്നായി ആയിരങ്ങള്‍ ഒഴുകിയെത്തും. മധ്യസ്ഥ പ്രാര്‍ഥനയും ഒരുക്കങ്ങളും ആയി തീര്‍ഥാടകരായ പതിനായിരത്തിലധികം മരിയ ഭക്തര്‍ക്ക് അനുഗ്രഹപൂരിതവും. സൌകര്യപ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാന്‍ ആവേശപൂര്‍വമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യൂണിട്ടി അറിയിച്ചു.

തീര്‍ഥാടനത്തിന്റെ ആരംഭകനും ഈസ്റ് ആംഗ്ളിയായിലെ സീറോ മലബാര്‍ ചാപ്ളെയിനുമായ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തില്‍ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യൂണിട്ടിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചെയ്യുന്ന ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പുരോഗമിച്ചു വരുന്നു.

തീര്‍ഥാടനത്തില്‍ ആത്മീയ ശോഭ പകരുവാന്‍ എത്തിച്ചേരുന്ന സിബിസിഐയുടെ അത്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍, ആതിഥേയ രൂപതയായ ഈസ്റ് ആംഗ്ളിയായുടെ അധ്യക്ഷനും യുകെയില്‍ മൈഗ്രന്റ്സിന്റെ ചുമതലയുമുള്ള ബിഷപ് അലന്‍ ഹോപ്സ്, യുകെയില്‍ സീറോ മലബാര്‍ സഭയുടെ ആരാധ്യനായ കോഓര്‍ഡിനേട്ടര്‍ റവ.ഡോ. തോമസ് പാറയടിയില്‍, അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യന്‍ തുടങ്ങിയവരെ തഥവസരത്തില്‍ വരവേല്‍ക്കും.

യുറോപ്പിലെ ഏറ്റവും പുരാതന മരിയന്‍ പുണ്യകേന്ദ്രമായ വാല്‍ത്സിംഗാമിലെ, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏട്ടാമത് മരിയന്‍ പുണ്യ പ്രഘോഷണ വേദിയില്‍ അനുഗ്രഹങ്ങളുടെ പെരുമഴ വര്‍ഷവും മാതൃ സാന്ത്വനവും മാനസിക സന്തോഷവും ലഭ്യമാവും എന്നാണു മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്നും മാതൃ ഭക്തര്‍ ഉറച്ചു വിശ്വസിക്കുന്നത്.

തീക്ഷ്ണ മരിയ ഭയ ഭക്തി നിറവില്‍ അനേകായിരങ്ങള്‍ നഗ്ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതെ പാതയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ഥാടനവും നീങ്ങുക. ജൂലൈ 20 ന് (ഞായര്‍) ഉച്ചക്ക് 12ന് വാല്‍ത്സിംഗാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ് ആംഗ്ളിയായുടെ ബിഷപ് അലന്‍ ഹോപ്പ്സ് തുടക്കം കുറിക്കുന്ന സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ഥാടനം ആമുഖ പ്രാര്‍ഥനയോടെ ആരംഭിക്കും.

മരിയഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട് വര്‍ണാഭമായ മുത്തുക്കുടകളുടെയും സ്വിണ്ടന്‍ ടീം നയിക്കുന്ന വാദ്യമേളങ്ങളുടെയും വര്‍ണാഭമായ അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ഥാടനം നടത്തും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ഥാടന സന്ദേശം, കുട്ടികളെ അടിമവയ്ക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.45 ന് ആഘോഷമായ തീര്‍ഥാടന തിരുനാള്‍ സമൂഹ ബലിയില്‍ മാര്‍ മാത്യു അറയ്ക്കലും അലന്‍ ഹോപ്സ് പിതാവും തോമസ് പാറയടിയിലച്ചനും മുഖ്യ കാര്‍മികത്വം വഹിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിഥികളെയും തീര്‍ഥാടകരെയും സ്വാഗതം ചെയ്യും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹകാര്‍മികരായി പങ്കുചേരുന്ന സമൂഹബലി മധ്യേ അറയ്ക്കല്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും.

അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരായി ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ വിശ്വാസി സമൂഹവും ആത്മീയ നവോദ്ഥാന ധാരയിലെ കൂട്ടായ്മയുമായ ഹണ്ടിംഗ്ഡണ്‍ സീറോ മലബാര്‍ കമ്യൂണിട്ടിയെ വാഴിക്കുന്നതോടെ തീര്‍ഥാടന ശുശ്രൂഷകള്‍ സമാപിക്കും.

പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ഥാടനത്തിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിക്കുവേണ്ടി ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ മാത്യു ജോര്‍ജ് 07939920844

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.