• Logo

Allied Publications

Europe
ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ഫുട്ബോള്‍: ടിച്ചിനൊ യുണൈറ്റഡ് ജേതാക്കള്‍
Share
ബാസല്‍: ലോകകപ്പിന് കാത്തിരിക്കുന്ന മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും ആവേശം വിതറി ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ വാശിയേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ടിച്ചിനൊ യുണൈറ്റഡ് ജേതാക്കളായി.

ഫസ്റ് റണ്ണര്‍ അപ് മുഗിവാര സുറിച്ച്, സെക്കന്റ് റണ്ണര്‍ അപ് ബാസല്‍ വണ്‍ എന്നീ ടീമുകള്‍ കരസ്ഥമാക്കി.

ചിക്വിറ്റാസ് ടീമിലെ കെവിന്‍ ഉള്ളാട്ടില്‍ ബെസ്റ് പ്ളെയറായും ബാസല്‍ വണ്‍ റ്റീമിലെ സഞ്ജയ് കുളങ്ങര ടോപ് സ്കോററായും, റ്റിച്ചിനൊ യുണൈറ്റഡിലെ രഞ്ജിത് പൈനാടത്ത് ബെസ്റ് ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

ചിക്വിറ്റാസ്, ബാസല്‍ കണക്റ്റഡ്, ടിച്ചിനൊ യുണൈറ്റഡ്, ഇന്ത്യന്‍ ബുള്‍സ്, ടിം മുഗിവാര, അന്‍ഡര്‍ ഡോഗ്സ്, ഡൊപ്പല്‍ എ, ബാസല്‍ വണ്‍, എവ്സം ബോയ്സ്, ഫാന്ടാസ്റിക് സെവന്‍, എന്നീ പത്തു ടീമുകളാണ് ബാസലിലെ റാങ്ക് ഹോഫ് സ്റേഡിയത്തില്‍ ആവേശം വിതറിയത്.

രാവിലെ എട്ടിനാരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം ഏഴിന് സമാപിച്ചു. പൂര്‍ണതയിലും കൃത്യനിഷ്ടയിലും മികവ് പുലര്‍ത്തിയ ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രസിഡന്റ് ജെറോം പതിപ്പാട്ട്, സെക്രട്ടറി ആതിര കാശംകാട്ടില്‍, സ്പോര്‍ട്സ് സെക്രട്ടറി ലെയൊ വള്ളാടിയില്‍ എന്നിവരുടെ നേതൃത്തത്തില്‍ കെന്‍ വടക്കുംചേരി, കിരണ്‍ കുമുള്ളില്‍, മാര്‍ട്ടിന്‍ കുഞ്ഞാപറമ്പില്‍, പ്രിന്‍സ് പുലികോട്ടില്‍, കിരണ്‍ മാടശേരി എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.