• Logo

Allied Publications

Europe
സൂറിച്ചില്‍ കേളി അന്താരാഷ്ട്ര യുവജനോത്സവം ജൂണ്‍ ഏഴ്, എട്ട് തിയതികളില്‍
Share
സൂറിച്ച്: ഈ വര്‍ഷത്തെ കേളി കലാമേള ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍
സൂറിച്ചില്‍ നടക്കും. രണ്ടുദിനം നീണ്ടു നില്‍ക്കുന്ന കലാമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമായി നിരവധി പ്രതിഭകള്‍ പങ്കെടുക്കും.

ഈ വര്‍ഷത്തെ പ്രസംഗമത്സരത്തിനുള്ള വിഷയങ്ങള്‍ സബ്ജൂണിയേഴ്സ്: ഞാന്‍ ജിവിക്കുന്ന രാജ്യത്തില്‍ എന്താണ് ആഗ്രഹിക്കുന്നത്, ജൂണിയേഴ്സ്: നിയന്ത്രണങ്ങള്‍ (നിയമങ്ങള്‍) ഇല്ലാത്ത ലോകം, സീനിയേഴ്സ്: ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പ് 2014 ജനാധിപത്യത്തിന്റെ മഹത്വത്തിന് ഉദാഹരണമോ അതോ തകര്‍ച്ചയോ എന്നിവയാണ്.

പെന്‍സില്‍ ചിത്രചനയുടെ വിഷയങ്ങള്‍, സബ്ജൂണിയേഴ്സ്; ആന, ജൂനിയേഴ്സ് നിങ്ങളുടെ ചിന്തയിലെ ദേവാലയം, സിനിയര്‍: വള്ളംകളി.

ഈ വര്‍ഷം പുതിയതായി മൂന്ന് ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി, കൊച്ചു കുട്ടികള്‍ക്കായി സ്റ്റോറി ടെല്ലിംഗ് ഇവയാണ് പുതിയ മൂന്ന് ഇനങ്ങള്‍. ഇതില്‍ ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി എന്നിവക്ക് പ്രായപരിധി ഇല്ല. സ്റ്റോറി ടെല്ലിംഗ് കൊച്ചു കുട്ടികള്‍ക്ക് മാത്രമാണ്.

അന്താരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷന്‍ ലേന പറയംപിള്ളിയുടെ കൈയില്‍ നിന്നും ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ സണ്ണി സ്റീഫന്‍ നിര്‍വഹിച്ചു.

കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേളിയുടെ ആര്‍ട്സ് സെക്രട്ടറി ജോണ്‍ താമരശേരി, പിആര്‍ഒ പയസ് പാലത്രകടവില്‍, സോഷ്യല്‍ കണ്‍വീനര്‍ ബെന്നി പുളിക്കല്‍, ട്രഷറര്‍ കുര്യാക്കോസ് മണികുട്ടിയില്‍, രജിസ്ട്രേഷന്‍ കണ്‍വീനര്‍ ജോണ്‍ അരീക്കല്‍, ജഡ്ജ്മെന്റ് കണ്‍വീനര്‍ ഷാജി അടത്തല എന്നിവര്‍ അറിയിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.