• Logo

Allied Publications

Europe
യുക്മ അലൈഡ് ചിത്രഗീതം; മുഴുവന്‍ കലാകാരന്മാര്‍ക്കും വീസ ലഭിച്ചു
Share
ലണ്ടന്‍: ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളിലായി യുകെയിലെ ന്യൂപോര്‍ട്ട്, ഈസ്റ്ഹാം, ലെസ്റര്‍ എന്നിവിടങ്ങളില്‍ യുകെയിലെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്പോണ്‍സര്‍ഷിപ്പോടെ, ഫ്രന്റ്സ് യുണൈറ്റഡിന്റെ ബാനറില്‍ യുക്മ അവതരിപ്പിക്കുന്ന യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമില്‍ കേരളത്തില്‍ നിന്നും കെ.എസ് ചിത്രയുടെ നേതൃത്വത്തില്‍ എത്തുന്ന സംഘത്തിലെ 15 പേര്‍ക്കും യുകെയില്‍ എത്തുന്നതിനുള്ള വീസ ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

കെ.എസ് ചിത്രയുടെ നേതൃത്വത്തില്‍ നാദിര്‍ഷാ, രമേഷ് പിഷാരടി, നിഷാദ്, ടിനു ടോളന്‍സ്, ഷെര്‍ഡിന്‍ തോമസ് തുടങ്ങിയ കലാകാരന്മാരും ഐഡിയ സ്റാര്‍ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തില്‍ ഉള്ള ഉപകരണ സംഗീത വിദഗ്ധര്‍ ആയ സുതേന്തു, ഗണേശന്‍, ബിജു, ഹരി, ശശി തുടങ്ങിയവര്‍ക്കും പ്രശസ്ത സൌണ്ട് എന്‍ജിനിയര്‍ ആയ ടി.പി ഫ്രാന്‍സിസിനും ആണ് വീസ ലഭിച്ചിരിക്കുന്നത്.

യുകെയില്‍ പല പ്രമുഖ പ്രോഗ്രാമുകളും പ്രഖ്യാപിച്ചിട്ട് അവസാന നിമിഷം വീസ ലഭിച്ചില്ല എന്ന കാരണത്തിന്റെ പേരില്‍ മാറ്റി വയ്ക്കപ്പെടുമ്പോള്‍, യുക്മ പ്രഖ്യാപിച്ച പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മുഴുവന്‍ പേര്‍ക്കും വീസ ലഭിച്ചു എന്ന സന്തോഷ വാര്‍ത്ത യുക്മയുടെ വിശ്വാസ്യതക്ക് മാറ്റുകൂട്ടുകയാണ്.

ജൂണ്‍ ആറിന് ന്യൂപോര്‍ട്ടിലെ ന്യൂപോര്‍ട്ട് സെന്ററിലും ഏഴിന് ഈസ്റ് ഹാമിലെ വാല്‍ത്താംസ്റ്റൊ ഹാളിലും എട്ടിന് ലെസ്ററിലെ അഥീനയിലും ലൈവ് ഓര്‍ക്കസ്ട്രയുടെ പിന്നണിയോടെയുള്ള കലാ വിരുന്നാണ് ഈ പ്രതിഭകള്‍ ചേര്‍ന്ന് യുകെ മലയാളികള്‍ക്ക് സമ്മാനിക്കുക.

കെ.എസ് ചിത്രയോടോപ്പം പ്രമുഖ പിന്നണി ഗായകരായ നാദിര്‍ഷ, നിഷാദ്, ടിനു ടോളന്‍സ്, ഷെര്‍ഡിന്‍ തോമസ് തുടങ്ങിയ പ്രമുഖ കലാകാരന്‍മാരും പങ്കെടുക്കുന്ന ഒരു സംഗീത സായാഹ്നം യുകെയില്‍ ഇതാദ്യമാണ്. ഇവരോടൊപ്പം 'മ'കാരം കൊണ്ട് മലയാളത്തിന്റെ മായികത മാന്ത്രികതയാക്കുന്ന രമേഷ് പിഷാരടിയുടെ നര്‍മവും കൂടി ചേരുമ്പോള്‍ നിറവസന്തവും പൂനിലാവും കൂടി ചേരുന്ന അനുഭൂതിയായിരിക്കും ആസ്വാദകര്‍ക്ക് ലഭിക്കുക. ഐഡിയ സ്റാര്‍ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും എത്തുന്ന പിന്നണിയാണ് ഉപകരണസംഗീതം ഒരുക്കുന്നത് എന്ന പ്രത്യേകതയും ഈ പ്രോഗ്രാമിനുണ്ട്. ശ്രുതി ലൈറ്റ് ആന്‍ഡ് സൌണ്ട്സ് അതിനൂതനമായ ലൈറ്റ് ആന്‍ഡ് സൌണ്ട്സ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ചിത്രഗീതം പ്രോഗ്രാമിന്റെ സൌണ്ട് എന്‍ജിനിയറിംഗ് നിര്‍വഹിക്കുന്നത് പ്രമുഖ സൌണ്ട് എന്‍ജിനിയറായ ടി.പി ഫ്രാന്‍സിസും സിനോ തോമസും ചേര്‍ന്നാണ് ചെയ്യുന്നത്.

ഈ പ്രോഗ്രാം ആസ്വദിക്കുന്നതിനായി ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ഫോന്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് ടിക്കറ്റുകള്‍ കരസ്ഥമാക്കുക.

ജൂണ്‍ ആറ് (വെള്ളി) ന്യൂ പോര്‍ട്ടിലെ ന്യൂ പോര്‍ട്ട് സെന്റര്‍

ബിജു തോമസ് (ന്യൂപോര്‍ട്ട്) 07875332761, തോമസ്കുട്ടി ജോസഫ് (കാര്‍ഡിഫ്) 07846122982, ബോബി ജോസഫ് (കാര്‍ഡിഫ്) 07886325383, ജോബി മാത്യു (ന്യൂപോര്‍ട്ട്) 07460329660, സനീഷ് ചാക്കോ (ന്യൂ പോര്‍ട്ട്) 07951341524, റ്റോസി തോമസ് (ന്യൂപോര്‍ട്ട്) 07877778301, അഭിലാഷ് തോമസ് (വെസ്റ് വെയില്‍സ്) 07714994680, ജോജി ജോസ് (സ്വാന്‍സി) 07912874607, റെജി പീറ്റര്‍ 07713183350, കൈരളി സ്റ്റോര്‍സ് (കാര്‍ഡിഫ്) 07947256834, ജഗി ജോസ് (ബ്രിസ്റ്റോള്‍)07717848090, എബി ജോസ് 07506926360, മാത്യു അമ്മായിക്കുന്നേല്‍ 07737495440.

ജൂണ്‍ ഏഴിന് (ശനി) ഈസ്റ്ഹാം വാല്‍ത്താഹ്സ്റ്റോ ഹാള്‍

ജയ്സണ്‍ ജോര്‍ജ് 07841613973, ജോമോന്‍ കുന്നേല്‍ 07863210604, അനു കെ. ജോസഫ് 07723309122, ഫ്രാന്‍സിസ് കവളക്കാട്ടില്‍ 07793452184.

ജൂണ്‍ എട്ടിന് (ഞായര്‍) ലെസ്ററിലെ ലെസ്റ്ര്‍ അഥീന

റോയി ഫ്രാന്‍സിസ് 07717754609, ബിനു മാത്യു 07883010229, അജയ് പെരുംപാലത്ത്07859320023, അനീഷ് ജോണ്‍ 07916123248, സോണി ജോര്‍ജ് 07877541649, ബെന്നി പോള്‍ 07868314250.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.