• Logo

Allied Publications

Europe
റാഫി ഇല്ലിക്കലിനെ ആദരിച്ചു
Share
വിയന്ന: കാരുണ്യ പ്രാര്‍ഥനാ കൂട്ടായ്മ വിയന്നയിലെ സിബന്‍ഹിര്‍ട്ടണില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റിയുടെ ഫാ.തോമസ് താണ്ടപ്പള്ളി, മുന്‍ ഐസിസി സെക്രട്ടറി കൂടിയായ റാഫി ഇല്ലിക്കലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

സംഘടനാ രംഗത്തും കായികരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച റാഫിയെ പൊന്നാടയണിയിക്കുന്നത് നിറഞ്ഞ മനസോടെയാണെന്ന് ഫാ.തോമസ് താണ്ടപ്പള്ളി അറിയിച്ചു. ഫാ.ജോയല്‍ കോയിക്കര അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി വിയന്നയിലെ സാംസ്കാരിക,കായിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമാണ് റാഫി. വിയന്നയിലെ പ്രമുഖ സാസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ മുന്‍ സ്പോര്‍ട്സ് സെക്രട്ടറി, സിബന്‍ഹില്‍ട്ടന്‍ മലയാളി അസോസിയേഷന്‍ കോഓര്‍ഡിനേറ്റര്‍, തൃശൂര്‍ കുടുംബകൂട്ടായ്മയുടെ കോഓര്‍ഡിനേറ്റര്‍ എന്നിവരെ കൂടാതെ ട്രേഡ് യൂണിയന്‍ രംഗത്തും അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടരുന്നു.

യോഗത്തില്‍ ബാബു തട്ടില്‍ നടക്കിലാന്‍ സ്വാഗതവും ജയിംസ് കൈയാലപറമ്പില്‍, സണ്ണി മണിയന്‍ചിറ, മാത്യു പള്ളിമറ്റം, ജോസ് പുലിക്കോട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ടോമിച്ചന്‍ പാറുകണ്ണില്‍ കൃതജ്ഞത പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.