• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ഇനിമുതല്‍ മൂന്നാം ക്ളാസിലെ കുട്ടികള്‍ക്ക് ഫസ്റ് എയ്ഡ് പരിശീലനം
Share
വിയന്ന: ഓരോ വര്‍ഷവും മൂവായിരത്തി അഞ്ഞൂറോളം വിയന്നക്കാര്‍ ഹൃദയാഘാതം മൂലം മരിക്കുന്ന സാഹചര്യത്തില്‍ വിയന്നയിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫസ്റ് എയ്ഡ് കോഴ്സുകള്‍ ആരംഭിക്കുന്നു.

വിയന്ന ബ്ളൂ ലൈറ്റ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 20,000 വിദ്യാര്‍ഥികള്‍ക്ക് ഇതനുസരിച്ച് ട്രെയിനിംഗ് നല്‍കും. ആപത്തില്‍ പെടുന്ന വ്യക്തി തുടര്‍ന്നും ശ്വാസോച്ഛാസം നടത്തുന്നുണ്േടാ എന്ന് എങ്ങനെ മനസിലാക്കാം, ഏങ്ങനെ ആംബുലന്‍സ് വിളിക്കാം, എങ്ങനെ കാര്‍ഡിയാക് മസാജ് നല്‍കാം. എത്ര വേഗത്തില്‍ ഹൃദയമിടിപ്പ് വീണ്ടും കൂടുന്നുവോ അതേ വേഗത്തില്‍ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു.

ഇത്തരം കാര്യങ്ങളാണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിയന്ന മേയര്‍ മിഖായേല്‍ ഹോയ്പല്‍ പറഞ്ഞു. പ്രതിവര്‍ഷം ഈ പഠന പദ്ധതിക്കായി ഒരുലക്ഷം യൂറോയാണ് വകയിരുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.