• Logo

Allied Publications

Europe
സ്കോട്ടിഷ് ക്നാനായ സംഗമം മേയ് 24ന്
Share
ബ്രാഡ്ഫോര്‍ഡ്: സ്കോട്ലാന്‍ഡില്‍ അധിവസിക്കുന്ന ക്നാനായക്കാര്‍ ചരിത്രം സൃഷ്ടിക്കും. വിശ്വാസ പാരമ്പര്യത്തിലധിഷ്ടിതമായി പുതുതലമുറയ്ക്ക് ക്നാനായ തനിമ മനസിലാക്കുന്നതിനും ഏക കുടുംബ സ്നേഹത്തിന്റെ മാഹാത്മ്യം മനസിലാക്കുന്നതിനും ഉപകരിക്കുന്ന സ്കോട്ടിഷ് ക്നാനായ സംഗമത്തിന് ആവേശേജ്വലമായ പ്രതികരണമാണ് യുകെയിലെ മറ്റ് ക്നാനായ യൂണിറ്റുകള്‍ നല്‍കുന്നത്.

സ്കോട്ടിഷ് ക്നാനായ സംഗമത്തിന് മാറ്റു കൂട്ടാനായി കോട്ടയം അതിരൂപത സഹായ മെത്രാന്‍ ആശിര്‍വദിച്ച് രണ്ടരയടി ഉയരത്തിലുള്ള ക്നാനായ നൌകയും അതിനുള്ളില്‍ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ കബറടത്തിങ്കല്‍നിന്നുള്ള വിശുദ്ധമായ മണ്ണും സംഗമത്തെ പവിത്രമാക്കും.

ക്നാനായ തൊമ്മന്റെ നേതൃത്വത്തില്‍ ഉറഹായിലെ മാര്‍ യൂസേഴ്സ് പിതാവടക്കം 72 കുടുംബങ്ങള്‍ മൂന്ന് നൌകയിലാണ് കേരളത്തിലേക്ക് കുടിയേറിയതിന്റെ ഓര്‍മ പുതുക്കുന്നതിനാണ് ക്നാനായ നൌക പ്രതീകമായി ക്നാനായി തൊമ്മന്‍ നഗറില്‍ എത്തുന്നത്.

ക്നാനായ സമുദായാംഗങ്ങള്‍ക്കു മാത്രമായി ഒരു രൂപത സ്ഥാപിക്കുന്നതിന് അക്ഷീണം യത്നിക്കുകയും കോട്ടയം വികാരിയത്തിന്റെ പ്രഥമ മെത്രാനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ കബറടത്തിങ്കിലെ പരിശുദ്ധമായ മണ്ണ് പൂജ്യമായി സൂക്ഷിക്കുന്നതിനും സ്കോട്ടിഷ് ക്നാനായക്കാര്‍ക്ക് ലഭിച്ചത് ഭാഗ്യമാണ്.

ശനിയാഴ്ച രാവിലെ 10.30ന് പൂര്‍വപിതാക്കന്മാരെ അനുസ്മരിച്ചുകൊണ്ട് നടക്കുന്ന ദിവ്യബലിയില്‍ ഫാ. സെബാസ്റ്യന്‍ തുരുത്തിപ്പള്ളി, ഫാ. സജി മലയില്‍പുത്തന്‍പുര, ഫാ. സജി തോട്ടത്തില്‍ എന്നിവര്‍ കാര്‍മികരാകും.

യുകെയില്‍ സമുദായത്തിന് ഒരു തറവാട് ഭവനമെന്ന സ്വപ്ന പദ്ധതിക്കായി പ്രവര്‍ത്തിക്കുന്ന ബെന്നി മാവേലിക്കും സഹ സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും സ്വീകരണം നല്‍കും.

എഡിന്‍ബര്‍ഗ്, ഗ്ളാസ്ഗോ, ഡണ്‍ഡി, പെര്‍ത്ത്, അബര്‍ഡീന്‍, ഇന്‍വര്‍നെസ്, ലിവിംഗ്സ്റണ്‍, ഐല്‍ ഓഫ് അരന്‍ എന്നിവിടങ്ങളിലെ ഇരുനൂറിലധികം കുടുംബങ്ങള്‍ കൂടാരയോഗത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.