• Logo

Allied Publications

Europe
ലിവര്‍പൂളിലെത്തിയ കേരള സ്കൂള്‍ പ്രതിനിധികള്‍ക്ക് വന്‍ വരവേല്‍പ്
Share
ലിവര്‍പൂള്‍ : ഇന്തോ ബ്രിട്ടീഷ് എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞദിവസം ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെത്തിയ കേരള സ്കൂള്‍ പ്രതിനിധികള്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി.

കഴിഞ്ഞവര്‍ഷം കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് പാര്‍ട്ണര്‍ഷിപ്പ് സ്കൂളായി തെരഞ്ഞെടുത്ത കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് ബ്രദര്‍ മോന്‍സണ്‍ , എറണാകുളത്തെ പ്രമുഖ ചോയ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടര്‍ മോളി, പിടിഎ പ്രസിഡന്റ് സിറിള്‍ എന്നിവരാണ് കഴിഞ്ഞദിവസം ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ക്ഷണപ്രകാരം ലിവര്‍പൂളില്‍ എത്തിയത്.

രാവിലെ പത്തിന് സ്കൂളിലെത്തിയ പ്രതിനിധികളെ ഹെഡ് ടീച്ചര്‍ സാലി ബീവേഴ്സ്, കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ക്രിസ്ഫോസ്, പ്രമുഖ അധ്യാപകര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍, സിറ്റി കൌണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സ്കൂള്‍ സന്ദര്‍ശനത്തിനുശേഷം നടന്ന വിവിധ ചര്‍ച്ചകളില്‍ വിവിധ സ്കൂളുകളില്‍നിന്നെത്തിയ അധ്യാപകരും കൌണ്‍സില്‍ പ്രതിനിധികളും ഇന്തോ ബ്രിട്ടീഷ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ യു കെ കോഓര്‍ഡിനേറ്റര്‍മാരായ തോമസ് ജോണ്‍ വാരികാട്ടും ജിജോ മാധവപ്പള്ളിയും പങ്കെടുത്തു.

കേരളത്തിലെ കൂടുതല്‍ സ്കൂളുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനും ബ്രിട്ടീഷ് സ്കൂള്‍ പാര്‍ട്ട്ണര്‍ സ്കൂള്‍ സംവിധാനം കേരള സര്‍ക്കാരുമായി സഹകരിച്ച് അര്‍ഹതപ്പെട്ട കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാനുമുള്ള ധാരണാപത്രത്തില്‍ ബ്രോഡ്ഗ്രീന്‍ സ്കൂളിനെ പ്രതിനിധീകരിച്ച് കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ക്രിസ്ഫോസ് ഒപ്പുവച്ചതും ശ്രദ്ധേയമായി.

സെപ്റ്റംബറില്‍ കേരളത്തിലെ വിവിധ സ്കൂളുകളില്‍നിന്നും സമര്‍ഥരായ വിദ്യാര്‍ഥികളും മികച്ച അധ്യാപകരും അടങ്ങുന്ന മറ്റൊരു പഠനസംഘം രണ്ടാഴ്ചത്തെ ബ്രിട്ടീഷ് പര്യടനത്തിനായി ലിവര്‍പൂളിലെത്തുന്നതിനുള്ള നടപടിക്രമങ്ങല്‍ പൂര്‍ത്തിയായി വരുന്നതായും യു കെയിലെ വിവിധ സ്കൂളുകളില്‍ നിന്നുമുള്ള മറ്റൊരു പഠനസംഘം അടുത്ത ഫെബ്രുവരിയില്‍ തന്നെ കേരളത്തിലേക്ക് പുറപ്പെടുമെന്നും തോമസ് ജോണ്‍ വാരികാട്ടും ജിജോ മാധവപ്പള്ളിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് ജേക്കബ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.