• Logo

Allied Publications

Europe
ഖത്തറിന് ലോകകപ്പ് വേദി നല്‍കിയത് അബദ്ധമായി: ബ്ളാറ്റര്‍
Share
ജനീവ: 2022ലെ ഫുട്ബോള്‍ ലോകകപ്പ് ആതിഥേയരായി ഖത്തറിനെ തെരഞ്ഞെടുത്തത് അബദ്ധമായിപ്പോയെന്ന് ഫിഫ പ്രസിഡന്റ് സെപ്പ് ബ്ളാറ്റര്‍. എന്നാല്‍, വേദി സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കൈക്കൂലി, അഴിമതി ആരോപണങ്ങളല്ല ബ്ളാറ്ററുടെ ആരോപണത്തിനു പിന്നില്‍. ലോകകപ്പ് നടക്കുന്ന സമയത്ത് ഖത്തറില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടാണ് പ്രശ്നം.

ഈ പ്രശ്നം പരിഹരിക്കാന്‍ ലോകകപ്പ് ശീതകാലത്തേക്ക് നീട്ടിവയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി ബ്ളാറ്റര്‍ വ്യക്തമാക്കി. ഏതായാലും ഗള്‍ഫ് മേഖലയ്ക്കു പുറത്തേക്ക് ലോകകപ്പ് വേദി മാറ്റാന്‍ ഒരു ആലോചനയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, വേദി സ്വന്തമാക്കാന്‍ ഖത്തര്‍ കൈക്കൂലി നല്‍കിയതായി ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇത്തരം ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് ബ്ളാറ്റര്‍ ചെയ്തത്.

തുടരെ അഞ്ചാം വട്ടവും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സെപ് ബ്ളാറ്റര്‍ തയാറെടുക്കുന്നതായി അദ്ദേഹം അറിയിച്ചു. തീരുമാനം അദ്ദേഹം തന്നെയാണ് പരോക്ഷമായി ഒരു സ്വിസ് ദിനപത്രത്തോട് വെളിപ്പെടുത്തിയത്.

അടുത്ത വര്‍ഷമാണ് ഫിഫ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. യുവേഫ മേധാവി സെപ് ബ്ളാറ്റര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ബ്ളാറ്റര്‍ ഇതു നിഷേധിച്ചിട്ടുമില്ല. ബ്ളാറ്റര്‍ മത്സരിച്ചാല്‍ ബ്ളാറ്റര്‍ക്കു ശക്തമായ വെല്ലുവിളി തന്നെയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1998 മുതല്‍ ഫിഫ പ്രസിഡന്റാണ് ബ്ളാറ്റര്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് ഫ്രഞ്ച് പ്രതിനിധി ജെറോം ഷാംപേന്‍ ഇതിനകം മത്സരം പ്രഖ്യാപിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.