• Logo

Allied Publications

Europe
വിദ്യാഭ്യാസ യോഗ്യത കൂടിപ്പോയി; ഇന്ത്യക്കാരിയെ ജര്‍മനിയില്‍ നിന്നു നാടുകടത്തുന്നു
Share
ബര്‍ലിന്‍: വിദ്യാഭ്യാസ യോഗ്യത കൂടിപ്പോയതിന്റെ പേരില്‍ ഇന്ത്യക്കാരി ജര്‍മനിയില്‍നിന്നു നാടുകടത്തുന്നു. ബര്‍ലിനിലെ വിദേശികളെ തദ്ദേശീയരുമായി ഇഴുകിച്ചേരുന്നതിനു സഹായിക്കുന്ന ജോലിയാണ് സിമ്രന്‍ സോധി എന്ന ഇരുപത്തേഴുകാരി ചെയ്യുന്നത്. എന്നാല്‍, അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയാകുന്നില്ല ഇതെന്നും, സ്റ്റേറ്റ് ഫണ്ടിങ്ങുള്ള ജോലിയില്‍നിന്ന് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നേടുന്നില്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജര്‍മനിയില്‍നിന്നു പുറത്താക്കാനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. വീസാ നീട്ടിക്കൊടുക്കുന്നതിനു പകരം മെയ് 31 ന് രാജ്യത്തുനിന്നും വിട്ടുപോകണമെന്നാണ് ശിപാര്‍ശ.

അതേസമയം, വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍, തീരുമാനം പുനപ്പരിശോധിക്കാന്‍ ബര്‍ലിനിലെ ഇന്റീരിയര്‍ സെനറ്റര്‍ ഫ്രാങ്ക് ഹെങ്കല്‍, ജര്‍മന്‍ വീസ അധികൃതരോട് (അൌഹെമലിറലൃയലവലീൃറല) ആവശ്യപ്പെട്ടിട്ടുണ്്ട്. വീസ നീട്ടുക്കൊടുക്കുന്നതു പരിഗണിക്കണമെന്നാണ് ആവശ്യം.

2008 ല്‍ ജര്‍മനിയിലെത്തിയ സിമ്രന്‍ കഴിഞ്ഞ ജനുവരി മുതല്‍ ഇന്റഗ്രേഷന്‍ ഗൈഡായാണ് ജോലി ചെയ്യുന്നത്. ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു തന്നെയാണ് അവരുടെ ഗ്രാജ്വേഷന്‍. ഇതാണ് ചെയ്യുന്ന ജോലി വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് കുറഞ്ഞു പോയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനം. കഴിഞ്ഞ ആറു വര്‍ഷത്തെ ജര്‍മന്‍ വാസം ഈ മാസം 31 ന് തീരുന്ന സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ കുഴങ്ങുകയാണ്. സോധിയുടെ സഹപ്രവര്‍ത്തകരായ വിത്ത് വിംഗ് ആന്റ് റൂട്ട് എന്ന ഫിലിം ആന്റ് എഡ്യൂക്കേഷന്‍ പ്രോജകട് വക്താക്കള്‍ നാടുകടത്തലിനെതിരെ പെറ്റീഷന്‍ തയ്യാറാക്കി ഒപ്പുശേഖരണം നടത്തി അധികൃതര്‍ക്കു സമര്‍പ്പിക്കുന്നതിന്റെ തിരക്കിലാണ്. നാടുകടത്തല്‍ ഭീഷണി നേരിട്ട ഇവരെ ഇവിടെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച പെറ്റീഷന്‍ കാമ്പെയിനില്‍ ഇതുവരെയായി 33,000 ആളുകള്‍ ഒപ്പുവെച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പൊതുതാല്‍പ്പര്യം സോധിയുടെ കാര്യത്തില്‍ പരിഗണിയ്ക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍.

ഹിന്ദി, ഉര്‍ദു, ഇംഗ്ളീഷ്, ജര്‍മന്‍ എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനറിയാവുന്ന സോധി യുവജനങ്ങളെയും മുതിര്‍ന്നവരെയും സംഘടിപ്പിച്ച് വര്‍ഗീയതയ്ക്കെതിരെയും വിവേചനത്തിനെതിരെയും ബോധവല്‍ക്കരിച്ചതാണ് നാടുകടത്തലിന്റെ പിന്നിലെ സത്യാവസ്ഥയെന്ന് ബര്‍ലിനിലെ ഗ്രീന്‍ പാര്‍ട്ടിക്കാരും മറ്റു പ്രതിപക്ഷ പാര്‍ട്ടിക്കാരും ആക്ഷേപിക്കുന്നു. മാസ് പെറ്റീഷന്‍ മുഖേനയും അല്ലാതെയും എന്തായാലും ഇതുവരെയുള്ള വിലയിരുത്തലില്‍ സോധിയുടെ കാര്യത്തില്‍ അധികൃതരുടെ കണ്ണുതുറപ്പിയ്ക്കാനാവുമോ എന്ന സംശയത്തിലാണ് സോധിയുടെ സുഹൃത്തുക്കള്‍. എങ്കിലും ശുഭാപ്തി കൈവിടില്ല എന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.