• Logo

Allied Publications

Europe
ജര്‍മനിയില്‍ നടന്ന ഗുണ്ടര്‍ട്ട് സെമിനാര്‍ പ്രണാമപൂജയായി
Share
ബര്‍ലിന്‍: മലയാളഭാഷയുടെ പുണ്യപുരുഷനും ജര്‍മന്‍ പാതിരിയുമായ ഡോ.ഹെര്‍മാന്‍ ഗുണ്ടര്‍ട്ടിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ആസ്പദമാക്കി ജര്‍മനിയിലെ സ്റുട്ട്ഗാര്‍ട്ടിനടുത്തുള്ള കാല്‍വ് നഗരത്തില്‍ നടന്ന സെമിനാര്‍ മഹത്തരമായി. ഗുണ്ടര്‍ട്ടിന്റെ ജന്മസ്ഥലമായ കാല്‍വ് നഗരത്തിലെ ഹെര്‍മാന്‍ ഗുണ്ടര്‍ട്ട് സൊസൈറ്റിയാണ് മേയ് രണ്ടു മുതല്‍ അഞ്ചുവരെ മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടി സംഘടിപ്പിച്ചത്.

രണ്ടിന് (വെള്ളി) ഉച്ചകഴിഞ്ഞു നടന്ന പരിപാടിയില്‍ ഗുണ്ടര്‍ട്ടിന്റെ ഇന്ത്യയിലെ ജീവിതവും പ്രവര്‍ത്തനവും വിശദമായി വരച്ചു കാട്ടി കേരളത്തില്‍ നിന്നെത്തിയ പ്രശസ്ത ഭാഷാപണ്ഡിതനായ പ്രഫ.ഡോ സ്കറിയ സഖറിയ സെമിനാറില്‍ വിഷയാവതരണം നടത്തി. ഭൂമിമലയാളം നിലനില്‍ക്കുന്നിടത്തോളം കാലം മലയാള ഭാഷാ സ്നേഹികള്‍ മാത്രമല്ല വരും തലമുറകളും ഗുണ്ടര്‍ട്ട് എന്ന പുണ്യചരിതന്റെ സ്മരണ പുതുക്കി പ്രണാമം അര്‍പ്പിക്കുമെന്ന് ഡോ. സ്കറിയ സഖറിയ വിഷയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഡോ.ഗുണ്ടര്‍ട്ടിന്റെ വ്യക്തിപ്രഭാവം, പ്രബോധനം, അധ്യാപനശാസ്ത്രം, ഭാഷാവൈദഗ്ധ്യം, ഭാഷാപൊരുളിന്റെ ഉള്‍ക്കാഴ്ച തുടങ്ങിയ അനന്യമായ സവിശേഷത ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ദൈവംതന്നെ ഭാഷാസ്നേഹിയായി ഗുണ്ടര്‍ട്ടിന്റെ രൂപത്തില്‍ അവതരിച്ചതാണന്ന് ഡോ. സ്കറിയ സഖറിയായുടെ വാക്കുകളില്‍ നിറഞ്ഞിരുന്നു. ഹരിനാവു ഹര്‍ഷിത എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഹാര്‍ട്ട്മുട്ട് ഷ്മിഡ്റ്റ് എന്ന ജര്‍മന്‍കാരന്റെ ഓട്ടന്‍ തുള്ളല്‍ അന്തകവധം, സെമിനാറിനെ സമാപനത്തില്‍ മേളക്കൊഴുപ്പിലെത്തിച്ചു. സെമിനാറില്‍ പങ്കെടുക്കാന്‍ ജര്‍മന്‍ മലയാളിയായ ബോണ്‍ യൂണിവേഴ്സിറ്റി പ്രഫ. ഡോ. അന്നക്കുട്ടി ഫിന്‍ഡൈസും എത്തിയിരുന്നു.

ഡോ.ഗുണ്ടര്‍ട്ടിന്റെ ജീവിതത്തിന്റെ വിവിധ മേഖലകളെക്കുറിച്ചാണ് വിദഗ്ധര്‍ ക്ളാസുകള്‍ നയിച്ചത്. ഡോ. സ്കറിയ സഖറിയായെ കൂടാതെ ക്രിസ്തുദാസ്, ഡോ.അല്‍ബ്റഷ്ട് ഫ്രെന്‍സ്, ഹെര്‍ബെര്‍ട്ട് ഷ്നിയര്‍ലെ ലുട്സ്, പ്രഫ. ഡോ.കാള്‍ ജോസഫ് കുഷല്‍, ബാര്‍ബറാ ഗോലിറ്റ്സ്, പ്രഫ. ഡോ.ഇറമ്ഗാര്‍ഡ്, വോള്‍ക്കര്‍ മിഷേല്‍സ്, ഹാര്‍ട്ട്മാന്‍, ബാസിം അബു തുടങ്ങിയ സാഹിത്യ നായകന്മാരാണ് ക്ളാസുകള്‍ നയിച്ചത്. ഭാഷയ്ക്ക് അതിര്‍വരമ്പുകള്‍ ഇല്ലെന്നു ലോകത്തെ അറിയിച്ച ഉത്തമപുരുഷനായിരുന്നു ഡോ.ഗുണ്ടര്‍ട്ട് എന്ന് സെമിനാറില്‍ ഭാഗഭാക്കായവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. കാല്‍വില്‍ 1814 ഫെബ്രുവരി നാലിന് ജനിച്ച ഡോ.ഗുണ്ടര്‍ട്ട് 1893 ഏപ്രില്‍ ഇരുപത്തിയഞ്ചിന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

കേരളത്തില്‍ നിന്നും പ്രഫ.ഡോ.എന്‍.പി. ഹാഫിസ് മുഹമ്മദ് സെമിനാറില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സെമിനാറില്‍ പങ്കെടുക്കാനായില്ല. സമ്മേളനം കാല്‍വ് നഗരസഭാ മേയര്‍ എഗേര്‍ട്ട് ഉദ്ഘാടനം ചെയ്തു. കാല്‍വ് ഉന്നതവിദ്യാലയ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടന്നത്.മുഴുവന്‍ ദിവസങ്ങളിലും ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണമായിരുന്നു സംഘാടകര്‍ ഒരുക്കിയിരുന്നത്.

പരിപാടികള്‍ ട്യൂബിംഗന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട്ട് ലൈബ്രറി സന്ദര്‍ശനത്തോടുകൂടിയാണ് സമാപിച്ചത്. ഡോ.ഗുണ്ടര്‍ട്ടിനെപ്പറ്റി ഗവേഷണം നടത്തിയാണ് കേരള യൂണിവേഴ്സിറ്റില്‍ നിന്നും 1992 ല്‍ പ്രഫ. സ്കറിയ സഖറിയ ഡോക്ടറേറ്റ് നേടിയത്. സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഡോ. സ്കറിയ സഖറിയായ്ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മേരിക്കുട്ടി സഖറിയായും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.