• Logo

Allied Publications

Europe
ഐസിസി വിയന്നയുടെ തെരഞ്ഞെടുപ്പ് മേയ് 18ന്; മൈഡ്ലിംഗിലും സ്റഡ്ലൌവിലും വോട്ട് ചെയ്യാം
Share
വിയന്ന: ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ 201417 കാലയളവിലേയ്ക്കുള്ള പാരിഷ് കൌണ്‍സിലിന്റെ തെരഞ്ഞെടുപ്പ് മേയ് 18ന് (ഞായര്‍) നടക്കും. അവസാനവട്ട ക്രമികരണങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കണ്‍വീനര്‍ അറിയിച്ചു. സ്റീഫന്‍ ചെവ്വൂക്കാരന്‍ കണ്‍വീനറായ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും വോട്ടിംഗിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ജോസഫ് ഒലിമലയില്‍, ടിജി കോയിതറ, തോമസ് പഴേടത്തുപറമ്പില്‍, സെബാസ്റ്യന്‍ തേവലക്കര എന്നിവരും പുതുതായി നിലവില്‍ വന്ന തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അംഗങ്ങളാണ്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ച് യോഗ്യത നേടിയ സ്ഥാനര്‍ഥികളുടെ ലിസ്റ് പുറത്തുവിടുകയും അവരുടെ പരിചയപ്പെടുത്തലും കഴിഞ്ഞ ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്നു. സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍ ഉള്‍പ്പെടെയുള്ള സഭാസമൂഹാംഗങ്ങള്‍ക്കും അവര്‍ ഉള്‍പ്പെട്ട മണ്ഡലങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് ഐസിയിയുടെ ഇടവക കമ്മിറ്റി വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്നത്.

18ന് ഐസിസിയുടെ രണ്ടു ദേവാലയങ്ങളിലും വോട്ട് ചെയ്യാന്‍ സംവിധാനം ഉണ്ടാകും. മൈഡ്ലിംഗില്‍ രാവിലെ 10.30 മുതല്‍ 11.15 വരെയും 12.45 മുതല്‍ രണ്ടു വരെയും ഉച്ചകഴിഞ്ഞ് 4.15 മുതല്‍ 5.15 വരെയും 6.45 മുതല്‍ രാത്രി 8.15 വരെ സ്റ്ഡ്ലൌ ദേവാലയത്തിലുമാണ് വോട്ട് ചെയ്യാനുള്ള സമയം. വോട്ടെണ്ണല്‍ അന്ന് രാത്രി 8.45ന് തന്നെ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലവും ലഭ്യമായ വോട്ടുകളുടെ എണ്ണവും അന്നുതന്നെ പ്രഖ്യാപിക്കും. വിശദ വിവരങ്ങള്‍ പിന്നീട് ഐസിസിയുടെ വെബ്സൈറ്റിലൂടെ ലഭ്യമാകും.

തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ യോഗം ജൂണ്‍ ആറിന് ഉണ്ടായിരിക്കും. നിയുക്ത പ്രതിനിധികളില്‍ നിന്നും ജനറല്‍ കണ്‍വീനറെ യോഗം അന്ന് തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും. മറ്റ് അംഗങ്ങളുടെ ചുമതലകളും പ്രസ്തുത സമ്മേളനത്തില്‍ തന്നെ ഏല്‍പ്പിച്ചുകൊടുക്കും. തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങളും ചട്ടങ്ങളും ഐസിസിയുടെ വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.