• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലാന്‍ഡില്‍ ഉയിര്‍പ്പ് തിരുനാള്‍
Share
സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ സീറോ മലബാര്‍ കാത്തോലിക് കമ്യൂണിറ്റിയുടെ ആഭി മുഖ്യത്തില്‍ സൂറിച്ചില്‍ വിപുലമായ രീതിയില്‍ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കുന്നു.

ഓശാന ഞായറിന് തുടങ്ങിയ വിശുദ്ധ വാരാചരണം ഉയിര്‍പ്പ് ഞായറിന് സമാപിക്കും. സൂറിച്ചിലെ സീറോ മലബാര്‍ ഇടവകയുടെ നാല് വിവിധ പള്ളി കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുന്നത്. ജോജന്‍ മ്ളാവില്‍, സ്റീഫന്‍ വലിയനിലം, ജെയിംസ് ചിറപ്പുറത്ത്, അഗസ്റിന്‍ മാളിയേക്കല്‍ , ബേബി വട്ടപ്പാലം എന്നിവര്‍ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു .

പെസഹ വ്യാഴം സെന്റ് തെരേസാ പള്ളിയില്‍ (ട.ഠവലൃലശെമ ഗശൃരവല, ആീൃൃംലഴ 80, 8055 ദüൃശരവ) വൈകുന്നേരം 6.30 ന് നടക്കും. യുവജനങ്ങളുടെ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന അപ്പം മുറിക്കല്‍ എന്നിവ നടക്കും.

ദുഃഖ വെള്ളി തിരുകര്‍മ്മങ്ങള്‍ സൂറിച്ചിലെ സെന്റ് തെരേസാ പള്ളിയില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും .

ഉയിര്‍പ്പ് തിരുനാള്‍ ഞായറാഴ്ച വൈകുന്നേരം 4.30 ന് സെന്റ് കോണ്‍റാഡ് ദേവാലയത്തില്‍ നടക്കും. (ട.ഗീിൃമറ ഗശൃരവല, എലഹഹലിയലൃഴലൃ ടൃേമലൈ 231, 8047 ദüൃശരവ) ആഘോഷമായ പാട്ടുകുര്‍ബാനയോടെ സമൂഹബലി, സ്നേഹവിരുന്ന് കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും.

ഈ വര്‍ഷത്തെ ഈസ്റര്‍ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഉജ്ജയിനിലെ രൂഹാരെ തിയോളജിക്കല്‍ സെമിനാരിയുടെ റെക്ടര്‍ റവ. ഫാ. സെബാസ്റ്യന്‍ വട്ടപ്പാറ മുഖ്യകാര്‍മ്മികത്വം വഹിക്കും. വിശുദ്ധ വാരാചരണത്തിലെ തിരുക്കര്‍മ്മ ങ്ങളില്‍ പങ്കെടുക്കുവാന്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ എല്ലാ വിശ്വാസികളെയും ചാപ്ളയിന്‍ തോമസ് പ്ളാപള്ളില്‍ (തോമസ് അച്ചന്‍ ) സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.