• Logo

Allied Publications

Europe
ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി
Share
നേവിഗസ്: ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹം നാല്‍പ്പതാം വെള്ളിയാഴ്ച ആചരിച്ചു. ഏപ്രില്‍ 11 (വെള്ളി) വൈകുന്നേരം അഞ്ചിന് നേവിഗസിലെ മരിയന്‍ കത്തീഡ്രലിന്റെ താഴ്വരയില്‍ക്കൂടി നടത്തിയ ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയോടെ ആചരണത്തിന് തുടക്കം കുറിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കുരിശിന്റെ വഴിക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.മാത്യു മറ്റം സിഎംഐ മുഖ്യകാര്‍മികത്വം സിഎംഐ വഹിച്ചു. ഫാ.മനോജ് പതിയില്‍ (കപ്പൂച്ചിന്‍ സഭ), ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സിസ്റേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനാലാപനം ശുശ്രൂഷകള്‍ക്ക് ഭക്തിസാന്ദ്രത പകര്‍ന്നു. നിതിന്‍ മുതിരക്കാലായില്‍ ശുശ്രൂഷകസഹായിയായിരുന്നു.

ജര്‍മനിയിലെ ആഹന്‍, എസന്‍, കൊളോണ്‍ രൂപതകളിലെ ഇന്ത്യന്‍ സമൂഹം പങ്കെടുത്ത കുരിശിന്റെ വഴിക്കും മറ്റു ചടങ്ങുകള്‍ക്കും കൊളോണ്‍ ആസ്ഥാനമായ ഇന്ത്യന്‍ കമ്യൂണിറ്റിയിലെ ബെര്‍ഗിഷസ് ലാന്റ് ഷ്വെല്‍മ് കുടുംബ കൂട്ടായ്മയാണ് ആതിഥേയത്വം വഹിച്ചത്. ഇന്ത്യന്‍ രീതിയിലുള്ള ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

തിരുക്കര്‍മ്മാചരണത്തില്‍ പങ്കെടുത്തവര്‍ക്ക് ബെര്‍ഗിഷസ്ലാന്റ് ഷ്വെല്‍മ് കുടുംബകൂട്ടായ്മ പ്രസിഡന്റ് മേഴ്സി തടത്തില്‍ നന്ദി പറഞ്ഞു. മേഴ്സിയുടെ നേതൃത്വത്തില്‍ മേരിമ്മ അത്തിമൂട്ടില്‍, ജോയി ഇട്ടംകുളങ്ങര, അമ്മിണി മണമയില്‍, പുഷ്പ ഇലഞ്ഞിപ്പിള്ളി എന്നിവര്‍ പരിപാടികളുടെ നടത്തിപ്പില്‍ പങ്കാളികളായി. ആണ്ടുതോറും നടത്തിവരാറുള്ള ആചരണത്തില്‍ നിരവധി സന്യാസിനികള്‍ ഉള്‍പ്പടെ ഏതാണ്ട് നൂറ്റിയന്‍പതോളം പേര്‍ പങ്കെടുത്തു. മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മരിയന്‍ ഡോം എന്നറിയപ്പെടുന്ന നേവിഗസ് കൊളോണ്‍ അതിരൂപതയുടെ കീഴിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.