• Logo

Allied Publications

Europe
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വിജയം ഉറപ്പാക്കാന്‍ ബ്രിട്ടണിലെ പ്രവാസി മലയാളികളും
Share
ലണ്ടന്‍: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ വിജയം ഉറപ്പാക്കാന്‍ ബ്രിട്ടണിലേയ്ക്ക് ഇടുക്കി മണ്ഡലത്തില്‍ നിന്നും കുടിയേറിയവരുടെ 51 അംഗ കമ്മറ്റി രൂപീകരിച്ചു.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഇടുക്കി എംപിയായിരുന്ന പി.ടി തോമസ് തുടങ്ങി വച്ച വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ഇന്ത്യന്‍ പാര്‍ലമെന്റിലെ യുവശബ്ദമായി മാറുന്നതിനും വേണ്ടി അഡ്വ. ഡീന്‍ കുര്യാക്കോസിനെ വിജയിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അഭ്യര്‍ഥിച്ചു. ഇടുക്കി മണ്ഡലത്തില്‍ നിന്നും യുകെയിലേയ്ക്ക് കുടിയേറിയിട്ടുള്ളവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം വോട്ട് അഭ്യര്‍ഥിക്കുന്നതിനും സാധിക്കുന്നത്രെ ആളുകള്‍ പ്രചാരണ രംഗത്ത് സജീവമാകണമെന്നും അഭ്യര്‍ഥിക്കുന്നതിനും യുകെയിലെ പ്രവാസി മലയാളി കുടുംബങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തിവരുകയാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഭാരവാഹികള്‍ ഉള്‍പ്പെടെ 51 അംഗ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റിയാണ് യു.കെയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്. ഏഴ് അസംബ്ളി മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു പ്രധാന നേതാക്കളെ കോര്‍ഡിനേറ്റര്‍മാരായും ചുമതല നല്‍കിയിട്ടുണ്ട്. ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നടത്തിവരുന്ന പ്രചാരണത്തിനു പുറമെയാണ് ഓരോ പാര്‍ലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്.

അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ (രക്ഷാധികാരി), സോബന്‍ ജോര്‍ജ് (ചെയര്‍മാന്‍), ബെന്നി തോമസ് (ജനറല്‍ കണ്‍വീനര്‍), സോജന്‍ മണിയിരിക്കല്‍, ജോബി കരിങ്കുന്നം (വൈസ് ചെയര്‍മാന്മാര്‍), ജെയ്സണ്‍ കെ. തോമസ്, ടാജ് തോമസ്, വിനോദ് ജോണ്‍, ബിനു സെബാസ്റ്യന്‍ (ജോ. കണ്‍വീനേഴ്സ്) എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍.

ആഷ്ലിന്‍ പുളിക്കന്‍ (കോതമംഗലം), ബിജു വര്‍ഗീസ് വാളകം (മൂവാറ്റുപുഴ), പോള്‍ കുറ്റ്യാനി (തൊടുപുഴ), ടോം ജോസ് തടിയാമ്പാട് (ഇടുക്കി), ബിജു ചാക്കോ അടിമാലി (ദേവികുളം), സിജോ തോമസ് ഡോര്‍സെറ്റ് (ഉടുമ്പഞ്ചോല), റോയ് മാത്യു കുമളി (പീരുമേട്) എന്നിവര്‍ക്കാണ് വിവിധ അസംബ്ളി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല.

കമ്മിറ്റി അംഗങ്ങള്‍: പീറ്റര്‍ താണോലില്‍, സാബു സെബാസ്റ്യന്‍, റോജി കാക്കനാട്ട്, ബിനു ഉപ്പുതോട്, റോയി നഞ്ചുംതൊട്ടി, ബാബുരാജ് ലെസ്റര്‍, സോണി പനംകുറ്റി, മനോജ് ജോസഫ്, നോബി തോമസ്, ബിജോ ടോം, ഡിജോ ഉപ്പുതോട്, ജോമോന്‍ മാത്യു, ജൂബി കച്ചിറമറ്റം, ജോണ്‍സണ്‍ മാളിയേക്കല്‍, ജിജോമോന്‍ ജോര്‍ജ്, സനീഷ് ചന്ദ്രന്‍ , സ്റ്റെനി ജോണ്‍ ചവറനാട്ട്, അഡ്വ. പ്രവീണ്‍ മാത്യു, സൈജു ജോ വേലംകുന്നേല്‍, ബോബന്‍ ജോസഫ്, ബോബി ജോര്‍ജ് കുട്ടംപുഴ, പോള്‍ വര്‍ഗീസ്, സജിമോന്‍ തെക്കേക്കര, ബെന്‍സണ്‍ തോമസ്, സാഞ്ചോ ജോണ്‍ മേക്കുന്നേല്‍, ലെസ്റിന്‍ അഗസ്റിന്‍, ജോര്‍ജ് പൈലി, സാജന്‍ ജോസഫ്,ജോബി മാത്യു ന്യൂപോര്‍ട്ട്, റോണു റോയി ചീരകത്തോട്ടം, ബേസില്‍ മണത്താഴത്ത്, സുധീര്‍കുമാര്‍ സുരേന്ദ്രന്‍ നായര്‍, ബിജു മാത്യു പാലാക്കാരന്‍, സിബി ജോണ്‍ തട്ടാലയില്‍, ബൈജു പോള്‍.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഒഐസിസി യുകെ ഏര്‍പ്പെടുത്തിയിട്ടുള്ള യുകെയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വിളിക്കാവുന്ന അക്സസ് നമ്പര്‍ എല്ലാ യുകെ മലയാളികള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ തികച്ചും സൌജന്യമായിട്ടാണ് 03301222690 എന്ന ഫ്രീ അക്സസ് നമ്പര്‍ ലഭ്യമാക്കിയിട്ടുള്ളത്. എല്ലാ യുകെ ലാന്‍ഡ് ലൈനില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും സാധാരണ ലോക്കല്‍ കോള്‍ ചെയ്യുന്നതുപോലെതന്നെ ഫ്രീ അക്സസ് നമ്പരിലേയ്ക്ക് വിളിക്കുകയും തുടര്‍ന്ന് നാട്ടിലെ നമ്പര്‍ ഡയല്‍ ചെയ്താലും മതിയാവും. 01, 02 എന്നിങ്ങനെ തുടങ്ങുന്ന യുകെയിലെ ലാന്‍ഡ് നമ്പരുകളിലേയ്ക്ക് വിളിക്കുന്നതുപോലെ മാത്രമേ ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുന്നതും കണക്കാക്കപ്പെടുകയുള്ളൂ. മൊബൈലില്‍ നിന്നും വിളിക്കുകയാണെങ്കില്‍ ഫ്രീ മിനുറ്റുകളില്‍ നിന്നും ഈ നമ്പരിലൂടെ വിളിക്കുന്ന സമയം കുറയും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.