• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ പള്ളികളില്‍ വ്യാപക ആക്രമണം
Share
വിയന്ന: ഓസ്ട്രിയയിലെ നാലു പള്ളികളിലുണ്ടായ ആക്രമണത്തില്‍ തിരുസ്വരൂപങ്ങള്‍ തകര്‍ക്കപ്പെട്ടു. വിയന്നയിലെ സെന്റ് സ്റീഫന്‍ കത്തീഡ്രലിലെ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുസ്വരൂപം ശനിയാഴ്ച വൈകുന്നേരം അടിച്ചുതകര്‍ക്കുകയും മറ്റു തിരുവസ്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനു പുറമേ വിയന്ന അതിരൂപതയിലെ മറ്റു മൂന്നു പള്ളികളിലും ആക്രമണം നടത്തുകയും ചെയ്തു. ലസാരിസ്റണ്‍, ബ്രൈട്ടെന്‍ഫീല്‍ഡ്, നോയെഒട്ടാക്രിംഗ് എന്നീ ദേവാലയങ്ങളിലെ തിരുവസ്തുക്കളാണ് അക്രമികള്‍ നശിപ്പിച്ചത്. ബ്രൈട്ടന്‍ഫില്‍ഡ് പള്ളിയിലെ രൂപങ്ങള്‍ വലിച്ചെറിയുകയും ഇതില്‍ നാലു രൂപങ്ങള്‍ പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. മാമ്മോദീസ തൊട്ടിയും തകര്‍ക്കപെട്ടവയില്‍പെടും. വിശുദ്ധ വിന്‍സെന്റിന്റെ രൂപത്തിലെ വിരലുകള്‍ അറത്തുമാറ്റി വികൃതമാക്കി. നോയെ ഒട്ടാക്രിങ്ങില്‍ ക്രൂശിത രൂപത്തിന്റെ ശരീരഭാഗം മുറിച്ചുമാറ്റി. ഇതില്‍ ബ്രൈട്ടെന്‍ഫില്‍ഡ് ദേവാലയം മലങ്കര കത്തോലിക്കാസഭയുടെ ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയമാണ്.

ഘാന സ്വദേശിയായ ഇബ്രാഹിം എന്ന അഭയാര്‍ഥിയെ പോലീസ് അറസ്റുചെയ്തു. സെന്റ് സ്റീഫന്‍സ് കത്തീഡ്രലില്‍ അക്രമം നടത്തുമ്പോഴാണ് ഇയാളെ സുരക്ഷാവിഭാഗം പിടികൂടിയത്. ഇതില്‍ രണ്ടു സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കുപറ്റി. വിഗ്രഹാരാധനയോടുള്ള എതിര്‍പ്പുമൂലമാണ് കൃത്യം ചെയ്തതെന്ന് പ്രതി പോലീസ് ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചു. ഓസ്ട്രിയയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ആക്രമണമാണ് പള്ളികളില്‍ ഉണ്ടായതെന്ന് കത്തീഡ്രല്‍ വികാരി ഫാ.ടോണി ഫാബര്‍ പത്രങ്ങളോടു പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ