• Logo

Allied Publications

Europe
പാരിസിന് ആദ്യമായി വനിതാ മേയര്‍
Share
പാരീസ്: ഫ്രഞ്ച് തലസ്ഥാന നഗരമായ പാരീസില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ആന്‍ ഹിഡാല്‍ഗോയാണ് പാരീസിന്റെ ചരിത്രത്തില്‍ ഇടം നേടുന്ന വനിത. ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.

സ്പെയ്നില്‍ ജനിച്ച, അന്‍പത്തിനാലുകാരിയായ ആന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രതിനിധിയാണ്. മുന്‍ മന്ത്രി നഥാനി കോഷ്യസുകോമോറിസെറ്റ് ആയിരുന്നു തെരഞ്ഞെടുപ്പില്‍ ആനിന്റെ പ്രധാന എതിരാളി. പ്രതീക്ഷിച്ചത്ര കടുത്ത പോരാട്ടമൊന്നും കാഴ്ചവയ്ക്കാന്‍ നഥാലിക്കു സാധിച്ചതുമില്ല. രണ്ടാംവട്ട വോട്ടെടുപ്പില്‍ 55 ശതമാനം വോട്ട് നേടി എതിരാളിയെ തറപറ്റിച്ചത്.

ഫ്രാന്‍സ്വ ഒളാന്ദ് സര്‍ക്കാരിനെതിരായ ജനവികാരം സോഷ്യലിസ്റ്റ് പാര്‍ട്ടിക്കെതിരേ മേയര്‍ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനവും തെറ്റിക്കുകയായിരുന്നു ആന്‍.

ഇപ്പോഴത്തെ മേയര്‍ ബെര്‍ട്രാന്‍ഡ് ഡെലാണിനു കീഴില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഡെപ്യൂട്ടിയാണ് ആന്‍. മാഡ്രിഡ്, കേപ് ടൌണ്‍, സാന്റിയാഗോ എന്നിവയാണ് ഇപ്പോള്‍ വനിതാ മേയര്‍മാരുള്ള പ്രധാന ലോക നഗരങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ