• Logo

Allied Publications

Europe
ഇംഗ്ളണ്ടിലും വെയില്‍സിലും സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന നിയമത്തിന് പ്രാബല്യം
Share
ലണ്ടന്‍: സ്വവര്‍ഗപ്രേമികള്‍ തമ്മിലുള്ള വിവാഹത്തിന് നിയമ സാധുത നല്‍കുന്ന ഭേദഗതിക്ക് ഇംഗ്ളണ്ടിലും വെയില്‍സിലും സാധുതയായി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം നേതാക്കള്‍ പരിഷ്കരണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

ബ്രിട്ടന്‍ പുതിയൊരു രാജ്യമായി മാറുകയാണെന്ന് ഉപപ്രധാനമന്ത്രി നിക്ക് ക്ളെക്ഷിന്റെ പ്രതികരണം. എന്നാല്‍, വിവിധ മത സംഘടനകള്‍ ശക്തമായ പ്രതിഷേധം തുടരുകയും ചെയ്യുന്നു.

സ്കോട്ട്ലന്‍ഡില്‍ ഫെബ്രുവരിയില്‍ സമാന നിയമം പാസാക്കിയിരുന്നു. ഒക്റ്റോബറില്‍ ഇതു നടപ്പാകും. എന്നാല്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഈ മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

നിയമത്തിന് പ്രാബല്യം ലഭിക്കുന്ന ദിവസം തന്നെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്വവര്‍ഗ ദമ്പതികള്‍ക്ക് പ്രതിപക്ഷ നേതാവ് എഡ് മിലിബാന്‍ഡ് ആശംസകള്‍ നേര്‍ന്നു. എന്നാല്‍, യഥാര്‍ഥ സമത്വത്തിനായുള്ള പോരാട്ടം ഇനിയും പൂര്‍ണ വിജയം നേടിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.