• Logo

Allied Publications

Europe
ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം: വാര്‍ഷിക ധ്യാനം പീഡാനുഭവ ശുശ്രൂഷകള്‍
Share
ഹൈഡല്‍ബര്‍ഗ്: വലിയ നോമ്പുകാലത്ത് സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം ഏപ്രില്‍ 11 മുതല്‍ 13 വരെ ഹൈഡല്‍ബര്‍ഗ് ഹില്‍ഡാ സ്ട്രാസെ 06 ലെ സെന്റ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ നടക്കും.

ഏപ്രില്‍ 11 ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങുന്ന ധ്യാനം 13 ന് ഓശാന ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നാലിന് നടത്തുന്ന കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയോടെ സമാപിക്കും.
ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത് ഫാ. ഷാജി മംഗലത്തിലാണ്. ഓശാന ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ കുരിശിന്റെ വഴിയും മലയാളത്തില്‍ കുമ്പസാരിക്കാനുള്ള സൌകര്യം ഉണ്ടായിരിക്കും. ധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം ഹാളില്‍ നിന്നും ലഭിക്കും. ഭക്ഷണ പാനീയങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

ഏപ്രില്‍ 17 ന് (പെസഹാ വ്യാഴം) സെന്റ് ആല്‍ബര്‍ട്ട് പള്ളി വക ബെര്‍ഗ്ഹൈമര്‍സ്ട്രാസെ 108 എ ലെ ഹാളില്‍ രാത്രി 10 മുതല്‍ 11 വരെ ആരാധന, പെസഹാ അപ്പം മുറിക്കല്‍, പാന വായന (ജൂഗന്‍ഡ് ഹാളില്‍) എന്നിവ നടക്കും.

18ന് (ദുഃഖവെള്ളി) ജൂഗന്‍ഡ് ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ 12 വരെ ശുശ്രൂഷകള്‍, കുരിശിന്റെവഴി, ഉച്ചക്കഞ്ഞി എന്നിവ ഉണ്ടായിരിക്കും.

20ന് (ഉയിര്‍പ്പ് ഞായര്‍) തിരുക്കര്‍മ്മങ്ങള്‍ ബ്ളൂളമന്‍ സ്ട്രാസെ 23 ലെ സെന്റ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ ആയിരിക്കും. തിരുനാള്‍ കുര്‍ബാനക്കുശേഷം കാപ്പി സല്‍ക്കാരം ഉണ്ടായിരിക്കും.

കുടുബനാഥന്മാര്‍ക്കും നാഥകള്‍ക്കും യുവജനങ്ങള്‍ക്കും സന്യാസ സഭയില്‍ പെട്ടവര്‍ക്കും സംബന്ധിക്കാവുന്ന. ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ 06221 769772, തോമസ് പറത്തോട്ടത്തില്‍ 06224 928658, റോയി നാല്‍പതാംകളം 06223 990571.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.