• Logo

Allied Publications

Europe
ജര്‍മനിയിലെ യാത്രാ വാഹനങ്ങള്‍ക്ക് ഹൈവേ ടോള്‍ വരുന്നു
Share
ബെര്‍ലിന്‍: ഈ വരുന്ന സമ്മര്‍ അവധിക്കുശേഷം ജര്‍മന്‍ ഹൈവേകളില്‍ യാത്രാ വാഹനങ്ങള്‍ക്ക് ടോള്‍ പിരിക്കുന്ന നിയമ നിര്‍മാണം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ജര്‍മന്‍ ഗതാഗത മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡട് 'ഓട്ടോ ബില്‍ഡ്' എന്ന ഓട്ടോ മാസികയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും ഓടുന്ന ദൂരം അനുസരിച്ച് ഇപ്പോള്‍ തന്നെ ടോള്‍ പിരിവ് നടത്തുന്നുണ്ട്. യാത്രാ വാഹനങ്ങളുടെ വാര്‍ഷിക ടോള്‍ നൂറു യൂറോ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതുപോലെ ഒരു പ്രാവശ്യം ഉപയോഗിക്കാവുന്നതും കുറച്ച് കിലോമീറ്ററുകള്‍ മാത്രം ഓടിക്കാനുള്ളതുമായ വിജിനെറ്റുകള്‍ (ടോള്‍ ലേബലുകള്‍) ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജര്‍മന്‍ യാത്രാ വാഹന ഉടമകള്‍ക്ക് വാഹന നികുതിയില്‍ ഇളവ് നല്‍കി അവരുടെ യാത്രാഭാരം കുറുക്കുമോ എന്ന ചോദ്യത്തിന് ഈ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ല എന്ന മറുപടിയാണ് ഗതാഗത മന്ത്രി നല്‍കിയത്.

ഈ പുതിയ ഹൈവേ ടോള്‍ നിയമ നിര്‍മാണ ആലോചന ഇപ്പോള്‍ തന്നെ കൂടുതല്‍ വാഹന നികുതി നല്‍കി വരുന്ന ജര്‍മനിയിലെ യാത്രാ വാഹന ഉടമകള്‍ക്ക് കൂടുതല്‍ കഷ്ടത ഉണ്ടാക്കും. ഈ ആലോചനക്ക് എതിരെ ജര്‍മന്‍ യാത്രാ വാഹന ഉടമകള്‍ക്ക് ഒപ്പും ശക്തമായി പ്രതികരിക്കുമെന്നും മോട്ടോര്‍ വാഹന ഉടമകളുടെ ഓട്ടോമൊബൈല്‍ ക്ളബ് ആയ എഡിഎസി. പ്രസ്താവിച്ചു. ജര്‍മന്‍ കാര്‍ നിര്‍മാണ കമ്പനികളും ടോള്‍ പിരിവ് നിയമ നിര്‍മാണ ആലോചനയെ ശക്തിയായി എതിര്‍ക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.