• Logo

Allied Publications

Europe
ഗാള്‍വേ പള്ളിയില്‍ ദുഃഖാചരണം നടത്തി
Share
ഗാള്‍വേ (അയര്‍ലന്‍ഡ്): ജര്‍മിനിയില്‍ കാലം ചെയ്ത ആഗോള സുറിയാനി സഭാ തലവന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുടെ ആകസ്മികമായ വേര്‍പാടില്‍ ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗങ്ങള്‍ അതീവ ദുഃഖം രേഖപ്പെടുത്തി.

മലങ്കര സുറിയാനി സഭയെ അതിരറ്റു സ്നേഹിച്ച പരിശുദ്ധ ബാവാ തിരുമേനി മലങ്കര സഭയുടെ വളര്ച്ചയ്ക്ക് ചെയ്ത സംഭാവനകള്‍ വളരെ വിലയേറിയതാണ്. മലങ്കര സഭയോടുള്ള വാത്സല്യത്തെ പ്രതി വാര്‍ധക്യത്തെ അവഗണിച്ചുപോലും മലങ്കര സഭയുടെ ക്ഷണം സ്വീകരിച്ചു നിരവധി പ്രാവശ്യം മലങ്കരയില്‍ എഴുന്നള്ളി വന്നിട്ടുണ്ട്. എന്നും സമാധാന പ്രിയനായി ജീവിച്ച തിരുമേനി ലോക സഭാ കൌണ്‍സില്‍ പ്രസിഡന്റ് ആയിരുന്നു. മറ്റു സഭകളുമായി നല്ല രീതിയിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന് വളരെ ബദ്ധ ശ്രദ്ധാലുവായിരുന്ന തിരുമേനിയുടെ വ്യക്തി ബന്ധങ്ങള്‍ സുറിയാനി സഭയുടെ വളര്ച്ചയ്ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും വളരെ സഹായകമായിട്ടുണ്ട്.

പാത്രിയര്‍ക്കീസ് ബാവയോടൊപ്പം സിറിയയില്‍ ചെലവഴിക്കാന്‍ കിട്ടിയ മാസങ്ങള്‍ തന്റെ ജീവിതത്തില്‍ അമൂല്യമായി കരുതുന്നതായി വികാരി ഫാ. ബിജു പാറെക്കാട്ടില്‍ അനുസ്മരിച്ചു. വിശുദ്ധ കുര്‍ബാനയെതുടര്‍ന്നു കാലം ചെയ്ത പാത്രിയര്‍ക്കീസ് ബാവായ്ക്കുവേണ്ടി പ്രത്യേക ധൂപ പ്രാര്‍ഥനയും അനുസ്മരണ ശുശ്രൂഷകളും ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു.

റിപ്പോര്‍ട്ട്: നോബി സി. മാത്യു

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.