• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ ജര്‍മന്‍ഇന്ത്യന്‍ ബിസിനസ് മീറ്റ് നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലും റൈന്‍മൈന്‍ ഏരിയായിലും ഉള്ള ജര്‍മന്‍ഇന്ത്യന്‍ ബിസിനസ് കമ്യൂണിറ്റിയുടെ മാര്‍ച്ചിലെ മീറ്റിന്് ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആതിഥ്യം വഹിച്ചു. ഹോട്ടല്‍ സ്റ്റൈഗന്‍ബെര്‍ഗെറിലാണ് ബിസിനസ് മീറ്റ് നടത്തിയത്. ക്ഷണിക്കപ്പെട്ട 120 അതിഥികള്‍ ബിസിനസ് മീറ്റില്‍ പങ്കെടുത്തു. ജര്‍മന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ലേബര്‍ നിയമങ്ങള്‍ എന്നതായിരുന്നു ബിസിനസ് മീറ്റിന്റെ പ്രധാന വിഷയം. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ച്ചയായി 2009 മുതല്‍ നടത്തി വരുന്ന മീറ്റിന്റെ പ്രാധാന്യവും ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. തുടര്‍ന്ന് ജര്‍മന്‍ഇന്ത്യന്‍ ബിസിനസ് രംഗത്തെ പുരോഗതി, വാര്‍ഷിക ബിസിനസ്, വിവിധ മേഖലകളിലെ സഹകരണം, ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് എന്നിവ ഹൃസ്വമായി കോണ്‍സുല്‍ ജനറല്‍ വിവരിച്ചു. ഈ ബിസിനസ് മീറ്റുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യാജര്‍മന്‍ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സ് ജോസഫ് ഷ്റൂമാന്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി റീജിയണല്‍ മാനേജര്‍ ഫ്രാങ്ക് കാര്‍ച്ചര്‍, ഫ്രാങ്ക്ഫര്‍ട്ട് ഫോറിനേഴ്സ് (അൌസ്ലെന്‍ഡര്‍) ഓഫീസ് മേധാവി വോള്‍ഭാംഗ് റോയിഡര്‍, ബീലഫെല്‍ഡ് ഫോറിനേഴ്സ് ഓഫീസ് മേധാവി ടോര്‍സ്റ്റന്‍ ബോളിംഗ്, നഗാറോ സോഫ്റ്റ്വെയര്‍ കമ്പനി മാനേജര്‍ റിച്ചാര്‍ഡ് ഡിക്ഷിത് എന്നിവര്‍ ഈ ബിസിനസ് മീറ്റില്‍ പങ്കെടുത്ത് ജര്‍മന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ലേബര്‍ നിയമങ്ങളെപ്പറ്റി വിശദമായി പ്രസംഗിച്ചു. യൂറോപ്യന്‍ ബ്ളൂകാര്‍ഡ് വ്യവസ്ഥകള്‍, വിവിധതരം വീസകള്‍, ജര്‍മനിയിലെ ലോക്കല്‍ ഫോറിനേഴ്സ് ഓഫീസുകള്‍, ഇന്ത്യയിലെ ജര്‍മന്‍ എംബസികോണ്‍സുലേറ്റുകള്‍ എന്നിവ നിയമങ്ങള്‍ വിവിധ തരത്തില്‍ വ്യാഖ്യാനിക്കുന്ന രീതി ഫോറിനേഴ്സ് ഓഫീസില്‍ നിന്നും വന്നവര്‍ പ്രതിപാദിച്ചു.

ജര്‍മനിയിലെ ലോക്കല്‍ ഫോറിനേഷ്സ് ഓഫീസുകളും വിദേശത്തുള്ള നയതന്ത്രാലയങ്ങളും തമ്മിലുള്ള കോര്‍ഡിനേഷന്‍ വര്‍ധിപ്പിക്കാനും വിദേശിയരെ സംബന്ധിച്ച നിയമങ്ങളില്‍ വിവിധ വ്യാഖ്യാനങ്ങള്‍ ഒഴിവാക്കാനും കൂടുതല്‍ വര്‍ക്ഷോപ്പുകളും, സ്റ്റഡി ക്ളാസുകളും തുടങ്ങി കഴിഞ്ഞു. ഐടി മേഘലയിലും മറ്റ് വിദഗ്ധ ജോലികളിലും ആവശ്യമായി ജോലിക്കാരെ ലഭിക്കാന്‍ വീസാ, വര്‍ക്ക് പെര്‍മിറ്റ് എന്നിവയില്‍ ഔദാര്യ നിലപാട് ഉണ്ടാകുമെന്ന് ജര്‍മന്‍ ഫോറിനേഷ്സ് ഓഫീസില്‍ നിന്നും വന്നവര്‍ പറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ട് റൈന്‍മൈന്‍ സിഇഒ എറിക് മെഗ്സും, കോണ്‍സുലേറ്റിലെ എഡ്യൂക്കേഷന്‍ ഓഫീസര്‍ ഡോ. കസ്തൂരി ദാധെ
യും ബിസിനസ് മീറ്റില്‍ പങ്കെടുത്ത അതിഥികള്‍ക്ക് നന്ദി പറഞ്ഞു. മീറ്റിന്റെ വിജയകരമായി നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്സ്യല്‍ വിഭാഗം കോണ്‍സുല്‍ പൂജാ ടില്ലു പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.