• Logo

Allied Publications

Europe
ഐഒസി ഓസ്ട്രിയ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Share
വിയന്ന: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ഓസ്ട്രിയയുടെ 2013ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐ വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) ചെയര്‍മാനുമായ ഡോ. കരണ്‍ സിംഗ് എംപിയുടെ ഓഫീസില്‍ സമര്‍പ്പിച്ചു. ന്യൂ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഐഒസി ഓസ്ട്രിയയുടെ പ്രസിഡന്റ് സിറോഷ് ജോര്‍ജില്‍ നിന്നും ഡോ. കരണ്‍ സിംഗ് ഓസ്ട്രിയ റിപ്പോര്‍ട്ട് നേരിട്ട് ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട് പരിശോധിച്ച ഐഎന്‍ഒസി ചെയര്‍മാന്‍ ഓസ്ട്രിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കുകയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഓസ്ട്രിയയില്‍ നിവസിക്കുന്ന കോണ്‍ഗ്രസ് അനുഭാവികളെ ചുരുങ്ങിയ സമയം കൊണ്ട് ഒരുമിച്ചു കൊണ്ടുവരുന്നതില്‍ ഓസ്ട്രിയ നേതൃത്വം കാണിച്ച കാര്യശേഷി രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സുനിശ്ചിതമായി സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗതമായിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഓസ്ട്രിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാധിക്കുന്ന രീതിയില്‍ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്നും ഡോ. സിംഗ് അഭ്യര്‍ഥിച്ചു.

ഓസ്ട്രിയയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ ഇടപെടുകയും ഇന്ത്യക്കാരുടെ പൊതുവായ ഉന്നമനത്തിനുവേണ്ടിയുള്ള സഹായങ്ങള്‍ ഐഒസിയിലൂടെ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര നേതൃത്വം ഓസ്ട്രിയ ഘടകത്തിന് ഉറപ്പു നല്‍കി. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ടോം വടക്കന്‍, കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരെയും സന്ദര്‍ശിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.