• Logo

Allied Publications

Europe
ബ്രിട്ടീഷ് വീസാ അപേക്ഷകേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി
Share
കൊച്ചി: ബ്രിട്ടീഷ് വീസാ അപേക്ഷ സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചിയില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടീഷ് ഫെസ്റിവലിനോട് അനുബന്ധിച്ചാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സെന്ററിന്റെ ഉദ്ഘാടനം ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷി ഉദ്ഘാടനം ചെയ്തു. ബ്രിട്ടനിലേയ്ക്കുള്ള മലയാളികളുടെ കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം കേരളത്തില്‍ ആവശ്യമായി വന്നതെന്ന് ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പറഞ്ഞു. ഇന്ത്യയിലെ ഔട്ട്സോഴ്സിംഗ് ഗ്രൂപ്പായ വിഎഫ്എസിന്റെ മേഖലാ മേധാവി അനില്‍ കടോച്, കേരളാ സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ കോര്‍പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.പി.തോമസുകുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു പ്രസംഗിച്ചു.

കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ ചെന്നെയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ബിസിനസ് ഫെസ്റും ഭരത് ജോഷി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കേരളത്തിലെ വ്യവസായ പ്രമുഖരും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു. ഇപ്പോള്‍തന്നെ ബ്രിട്ടനിലെ വലിയ കമ്പനികളായ വോഡഫോണ്‍, എച്ച്എസ്ബിസി, ജാഗ്വര്‍ ലാന്‍ഡ് റോവര്‍ എന്നിവയുടെ സജീവ സാന്നിധ്യം ഇന്ത്യയില്‍ സജീവമാണന്ന് ഉദാഹരണമായി ഭരത് ജോഷി ചൂണ്ടിക്കാട്ടി.

വ്യാപാര സേവന, ടൂറിസം മേഖലയില്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുരുത്തുമെന്നും ഭരത് ജോഷി പറഞ്ഞു. കൂടാതെ വിദ്യാഭ്യാസ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഇന്ത്യയില്‍ സ്കോളര്‍ഷിപ് കാമ്പയിനിനു ബ്രിട്ടന്‍ തുടക്കമിടും. ഇരുരാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ തമ്മില്‍ സഹകരിച്ചായിരിക്കും കാമ്പയിന്‍ നടത്തുകയെന്നും ഭരത് ജോഷി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ