• Logo

Allied Publications

Europe
ബയേണ്‍ മ്യൂണിക് ബോസ് ഹോനെസ് രാജിവച്ചു
Share
ബര്‍ലിന്‍: നികുതി വെട്ടിപ്പിനെ തുടര്‍ന്ന് മ്യൂണിക് ജില്ലാകോടതി മൂന്നര വര്‍ഷത്തെ തടവിനു വിധിച്ച ലോകപ്രശസ്തമായ ബയേണ്‍ മ്യൂണിക് ഫുട്ബോള്‍ ക്ളബ് പ്രസിഡന്റ് യുലി ഹോനെസ് തല്‍സ്ഥാനം രാജിവച്ചു.

28,4 മില്യന്‍ യൂറോയുടെ നികുതി വെട്ടിപ്പു നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പില്‍ നല്‍കുമെന്ന് വെള്ളിയാഴ്ച രാവിലെ ക്ളബ് പ്രസിഡന്റുസ്ഥാനം രാജിവച്ചശേഷം ഹോനെസ് മാധ്യമങ്ങളെ അറിയിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയും എഫ്സി ബയേണ്‍ മ്യൂണിക് ക്ളബിന്റെ പ്രസിഡന്റ് പദവി രാജിവച്ചതോടെയും അറുപത്തിരണ്ടുകാരനായ ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസമായ ഹോനെസ് യുഗം അവസാനിക്കുകയാണ്. 1979 മുതല്‍ ജര്‍മന്‍ ഫുട്ബോളിന്റെ മുന്‍നിര നായകനായി വളര്‍ന്ന ഹോനെസ് ബയേണ്‍ മ്യൂണിക് ഫുട്ബോള്‍ ക്ളബിനെ ലോകോത്തര ക്ളബാക്കി മാറ്റിയതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ക്ളബിന്റെ മാനേജരായും പ്രസിഡന്റായും തിളങ്ങിയ ഇദ്ദേഹത്തിന്റെ നികുതിവെട്ടിപ്പ് ജര്‍മന്‍ ഫുട്ബോള്‍ ലോകത്തിന് മാത്രമല്ല ജര്‍മന്‍ കായിക ലോകത്തിനുതന്നെ ഒരു തിരിച്ചടിയും നാണക്കേടുമായി. 2002 മുതല്‍ 2009 വരെ ക്ളബിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹോനെസ് 2009 നവംബര്‍ 27 നാണ് പ്രസിഡന്റായി നിയമിതനാവുന്നത്. 2010 മാര്‍ച്ച് നാലു മുതല്‍ ക്ളബിന്റെ ഉന്നതാധികാര പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജര്‍മനിയിലെ ഉള്‍മ് സ്വദേശിയായ ഹോനെസ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

നിലവില്‍ ക്ളബിന്റെ പ്രസിഡന്റിന്റെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ഉടന്‍തന്നെ പുതി പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് ക്ളബ് വൃത്തങ്ങള്‍ പറഞ്ഞു.

നികുതി വെട്ടിപ്പു കേസില്‍ ശിക്ഷിക്കപ്പെട്ട ഹോനെസിപ്പെറ്റി ജര്‍മനിയില്‍ സമ്മിശ്ര പ്രതികരമാണുണ്ടായത്. എത്ര വലിയ കളിക്കാരനായാലും സര്‍ക്കാരിനു നല്‍കേണ്ട നികുതിയടയ്ക്കാതെ കബളിപ്പ് നടത്തിയാല്‍ ഇതായിരിക്കും ഫലമെന്ന് ഒരുകൂട്ടര്‍ പ്രതികരിച്ചപ്പോള്‍ കണ്ടെത്തിയ നികുതിപ്പണം തിരിച്ചടപ്പിക്കാന്‍ അവസരവും മാപ്പും നല്‍കി ഫുട്ബോളിന്റെ നേതൃസ്ഥാനത്തിരുത്തണമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.