• Logo

Allied Publications

Europe
റോസി പുന്നക്കലും ബൈജു ഓണാട്ടും ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍
Share
വിയന്ന: തൊഴില്‍ പ്രതിനിധിസഭാ തെരഞ്ഞെടുപ്പില്‍ റോസി പുന്നക്കലും ബൈജു ഓണാട്ടും ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍. ഓസ്ട്രിയയിലെ തൊഴില്‍ സംരക്ഷണ സഭയായ ആര്‍ബൈറ്റര്‍ കാമ്മറിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സഖ്യത്തില്‍ പ്രവാസി മലയാളികളായ റോസി പുന്നക്കല്‍ ഒമ്പതാമതും ബൈജു ഓണാട്ട് 19 ാമത് സ്ഥാനത്തുമാണ് മത്സരിക്കുന്നത്.

180 വ്യക്തികളെയാണ് 8,50,000 വരുന്ന തൊഴിലാളികള്‍ രഹസ്യബാലറ്റിലൂടെ തെരഞ്ഞെടുക്കുന്നത് ഒമ്പത് കക്ഷികളാണ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാനല്‍ നല്‍കിയിട്ടുള്ളത്. ഈ 9 പാനലുകളില്‍, ഗ്രീന്‍ പാര്‍ട്ടി സഖ്യത്തിന്റെ സ്ഥാനാര്‍ഥികളായാണ് റോസി പുന്നക്കലും ബൈജു ഓണാട്ടും ജനവിധി തേടുന്നത്.

അഞ്ചു വര്‍ഷക്കാലമാണ് സഭയുടെ കാലാവധി, സിറ്റിംഗ് മെംബറായ റോസി പുന്നക്കല്‍ തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് വീണ്ടും മത്സരത്തിനിറങ്ങുന്നത്. ദീര്‍ഘകാലത്തെ സംഘടനാപ്രവര്‍ത്തനത്തിന്റെ പിന്‍ബലവുമായാണ് ബൈജു ഓണാട്ട് കളത്തിലിറങ്ങുന്നത്. നിരവധി പ്രവാസി തൊഴിലാളി പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടുകയും ന്യായമായ പരിഹാരം നേടിക്കൊടുക്കുകയും ചെയ്തിട്ടുള്ളവരാണ് ഇരുവരും.

തുടര്‍ന്നും പ്രവാസി മലയാളികളുടെ (നഴ്സ്) തൊഴില്‍ പ്രശ്നങ്ങളില്‍ രാഷ്ട്രീയ കാഴ്ചപ്പാടുകൂടാതെ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടു പരിഹാരം കാണുവാന്‍ എല്ലാ പ്രവാസികളുടെയും വിലയേറിയ സമ്മതിദാനാവകാശം തങ്ങളുടെ സഖ്യത്തിനു നല്‍കണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.

മാര്‍ച്ച് 11 മുല്‍ 24 വരെയാണ് തെരഞ്ഞെടുപ്പു നടക്കുന്നത് അവരവരുടെ തൊഴില്‍ സ്ഥാപനങ്ങളിലും പോസ്റലായും വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്. തൊഴില്‍ അവകാശങ്ങളുടെ സംരക്ഷണത്തിനായി തങ്ങളുടെ സമ്മതിദാനാവകാശം യുക്തിപൂര്‍വം നിര്‍വഹിക്കണമെന്ന് ആര്‍ബൈറ്റര്‍ കാമ്മര്‍ പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ബൈജു ഓണാട്ട്: 0664 394 8519.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.