• Logo

Allied Publications

Europe
ബാബു ഇമ്മനുവലിനും കുടുംബത്തിനും യാത്രയപ്പ് നല്‍കി
Share
കോര്‍ക്ക്: അയര്‍ലന്‍ഡില്‍നിന്നും ഓസ്ട്രേലിയയിലേക്ക് യത്രയാവുന്ന കോര്‍ക്ക് മലയാളി സമൂഹത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമായ ബാബു ഇമ്മനുവലിനും കുടുംബത്തിനും വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) കോര്‍ക്ക് കുടുംബാംഗങ്ങളുടെ സ്നേഹ നിര്‍ഭരമയ യാത്രായപ്പ് നല്‍കി.

മാര്‍ച്ച് 11ന് (ചൊവ്വ) വൈകുന്നേരം വില്‍ട്ടന്‍ ജിഎഎ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഹാരി തോമസ് അധ്യക്ഷത വഹിച്ചു. ഏകദേശം 45 ഓളം പേര്‍ പങ്കെടുത്ത മീറ്റിംഗില്‍ എല്ലാ അംഗങ്ങളും ബാബുവിനെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവച്ചു.

ആര്‍ക്കും തന്നെ ഒരു കുറ്റമോ കുറവോ കണ്ടു പിടിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത എല്ലാവരോടും ചിരിച്ച മുഖത്തോടെ മാത്രം സംസരിച്ചിട്ടുള്ളതും സ്നേഹമായ വാക്കുകളാല്‍ സഹജീവികളുടെ മനസില്‍ കുളിര്‍മഴയായി എന്നും നില്‍ക്കുന്ന ഒരു അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ബാബു ഇമ്മാനുവല്‍ എന്ന് ചെയര്‍മാന്‍ ജോസഫ് ജോസഫ് അനുസ്മരിച്ചു. ബാബുവിന്റെ സംഘടനാ പാടവം ഏവരെയും അമ്പരപ്പിക്കുന്നതും അനുകരിക്കേണ്ടതും ആണെന്ന് ട്രഷറര്‍ ഷാജു കുര്യാക്കോസ് ഡബ്ള്യുഎംസി കുടുംബാംഗങ്ങളെ ഉദ്ബോധിപ്പിച്ചു. ജനറല്‍ സെക്രട്ടറി ലിജോ ജോസഫിന്റെ കവിതയോടു കുടിയ ആശംസ ഈറനണിയിച്ച സദസിനെയും മെംബര്‍മാരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

ഒരു നല്ല സുഹൃത്തും മാര്‍ഗദര്‍ശിയുമായ ബാബുവിനും കുടുംബത്തിനും ഓസ്ട്രേലിയയിലും എല്ലാ നന്മകളും ഭാവുകങ്ങളും നേരുന്നതായി വൈസ് ചെയര്‍മാന്‍ ജയ്സണ്‍, എക്സിക്യൂട്ടീവ് മെംബര്‍മാരായ ബിജു, ജിനോ, പോളി, വൈസ് പ്രസിഡന്റ് ലൌലി എന്നിവര്‍ തങ്ങളുടെ ആശംസാ പ്രസംഗത്തില്‍ അറിയിച്ചു. ചടങ്ങില്‍ ബാബു ഇമ്മാനുവലിനും കുടുംബത്തിനും പ്രസിഡന്റ് ഹാരി തോമസ് ഡബ്ള്യുഎംസി കോര്‍ക്ക് യൂണിറ്റിന്റെ ഒരു സ്നേഹോപഹാരം നല്‍കി. വേള്‍ഡ് മലയാളി കൌണ്‍സിലിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്നും തന്നാല്‍ കഴിയുന്നവിധം എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുവാന്‍ സാധിച്ചത് കുടുംബത്തിന്റെ അകമഴിഞ്ഞ സഹകരണം മൂലമാണെന്നും ഡബ്ള്യുഎംസി ചെയ്തുകൊണ്ടിരിക്കുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ബാബു ഇമ്മാനുവല്‍ തന്റെ നന്ദി പ്രസംഗത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ലിജോ ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.