• Logo

Allied Publications

Europe
കര്‍ദിനാള്‍ റെയ്നാര്‍ഡ് മാര്‍ക്സ് ജര്‍മന്‍ ബിഷപ്സ് കൌണ്‍സില്‍ പ്രസിഡന്റ്
Share
ബര്‍ലിന്‍: ജര്‍മന്‍ കത്തോലിക്കാ സഭയുടെ നേതൃനിരയിലേക്ക് മ്യൂണിക് ആര്‍ച്ച് ബിഷപ് തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവട്ടം നടത്തിയ വോട്ടിംഗിനൊടുവിലാണ് അറുപതുകാരനായ കര്‍ദിനാള്‍ റെയ്നാര്‍ഡ് മാര്‍ക്സിനെ ബിഷപ്സ് കോണ്‍ഫറന്‍സ് തലവനായി തെരഞ്ഞെടുത്തത്.

മ്യുന്‍സ്ററില്‍ നടന്ന ദേശീയ ബിഷപ് കോണ്‍ഫ്രന്‍സിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക ധൂര്‍ത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായി ഫ്രാന്‍സിസ് മാര്‍പാപ്പാ സസ്പെന്റ് ചെയ്യപ്പെട്ട ലിംബുര്‍ഗ് ബിഷപ്പ് ഒഴികെ ജര്‍മനിയിലെ 64 ബിഷപ്പുമാരും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

ജര്‍മനിയില്‍ കത്തോലിക്കാ സഭയുടെ ശബ്ദം ഇനിയും ഉയര്‍ന്നു കേള്‍പ്പിക്കുമെന്ന് തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി നടത്തിയ പ്രസംഗത്തില്‍ കര്‍ദിനാള്‍ മാര്‍ക്സ് അറിയിച്ചു.

എഴുപത്തിയഞ്ചുകാരനായ ആര്‍ച്ച് ബിഷപ് റോബര്‍ട്ട് സോളിട്ഷ് സ്ഥാനമൊഴിയുന്നതിനാലാണ് മാര്‍ക്സിന്റെ നിയമനം. ആറു വര്‍ഷമാണ് നിയമന കാലാവധി. ബിഷപ്സ് കോണ്‍ഫറന്‍സ് അധ്യക്ഷനായി തുടര്‍ന്ന സോളിഷ് ഇക്കുറി മത്സരിക്കാന്‍ തയാറായില്ല.1848 ല്‍ ആരംഭിച്ച ജര്‍മന്‍ ബിഷപ് കോണ്‍ഫറന്‍സിന്റെ ആസ്ഥാനം വ്യുര്‍സ്ബുര്‍ഗില്‍ ആയിരുന്നെങ്കിലും പിന്നീട് 1867 ല്‍ ഫുള്‍ഡായിലേക്കു മാറ്റി.1966 ലാണ് കോണ്‍ഫറന്‍സ് പൂര്‍ണരൂപം പ്രാപിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് കര്‍ദിനാള്‍ മാര്‍ക്സ്. നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയയിലെ ഗെസെക്കെയില്‍ ജനിച്ച അദ്ദേഹം മ്യൂണിക്ക് ആര്‍ച്ച് ബിഷപ്പാകും മുന്‍പ് പാഡര്‍ബോണ്‍, ട്രിയര്‍ എന്നീ രൂപതകളില്‍ സഹായമെത്രാനായിരുന്നു. പാഡര്‍ബോണ്‍, പാരീസ്, മ്യുന്‍സ്റര്‍, ബോഹും എന്നിവിടങ്ങളിലായിരുന്നു പഠനം. 1979 ല്‍ പൌരോഹിത്യം സ്വീകരിച്ച ഇദ്ദേഹം 1989 ല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. യൂറോപ്യന്‍ യൂണിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റുകൂടിയാണ് മാര്‍ക്സ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.