• Logo

Allied Publications

Europe
ജര്‍മനിയിലെ പിഎച്ച്ഡി പഠനം; അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍
Share
ബര്‍ലിന്‍: ജര്‍മനിയില്‍ പിഎച്ച്ഡി പഠനത്തിനു ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 1997 മുതല്‍ ഇങ്ങോട്ട് നൂറു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗവേഷണ പഠനത്തിന് ജര്‍മനിയെ തെരഞ്ഞെടുക്കും മുന്‍പ് വിദേശ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടതും ഓര്‍ത്തിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ താഴെപ്പറയുന്നു:

താരതമ്യേന കുറഞ്ഞ ഫീസ്, മികച്ച ഗവേഷണ സൌകര്യങ്ങളും സാഹചര്യങ്ങളും ഉയര്‍ന്ന ജീവിത നിലവാരം എന്നിവയാണ് ഡോക്ടറേറ്റും മാസ്റ്റേഴ്സുമൊക്കെ പഠിക്കാന്‍ ജര്‍മനിയിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണം. ഇന്‍ഡിവിജ്വല്‍ (വ്യക്തിഗതം) അല്ലെങ്കില്‍ സ്ട്രക്ചേര്‍ഡ് ഡോക്ടറല്‍ പ്രോഗ്രാം തെരഞ്ഞെടുക്കുക എന്നതാണ് ഇതിലെ ആദ്യപടി.

ഒരു പ്രഫസറുടെ നേല്‍നോട്ടത്തില്‍ വിദ്യാര്‍ഥി ഗവേഷണ പ്രബന്ധം തയാറാക്കുന്ന പരമ്പരാഗത രീതിയാണ് ഇന്‍ഡിവിജ്വല്‍. ഇതിന്റെ കാലാവധി മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാകാം. അധ്വാനം പൂര്‍ണമായി വിദ്യാര്‍ഥിയുടേതു തന്നെയായിരിക്കും.

സ്ട്രക്ചേര്‍ഡ് പ്രോഗ്രാം ആണെങ്കില്‍ ഗ്രൂപ്പായി ഗവേഷണം നടത്താം. ഓരോ ഗ്രൂപ്പിനെയും നിയന്ത്രിക്കാന്‍ അക്കാഡമിക് വിദഗ്ധരുടെ സംഘമുണ്ടാകും. തീസിസ് കമ്മിറ്റി എന്നാണ് അതിനു പറയുന്നത്. ഇത് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ബന്ധമാണ്, എന്നാല്‍, ഒറ്റയ്ക്ക് അധ്വാനിക്കുന്ന സാഹചര്യവും ഇതിലില്ല.

പിഎച്ച്ഡി ഏറെക്കുറെ സൌജന്യമായി തന്നെ പൂര്‍ത്തിയാക്കാനുള്ള സൌകര്യങ്ങള്‍ ജര്‍മനിയില്‍ ലഭ്യമാണ്. ആദ്യ മൂന്നു വര്‍ഷം മുഴുവന്‍ ഫീസ് ആരും നല്‍കേണ്ടതില്ല. ആറു മാസം കൂടുമ്പോള്‍ റീ എന്‍റോള്‍ ചെയ്യാന്‍ 150 യൂറോ മുതല്‍ 200 യൂറോ വരെ അടയ്ക്കണം. ജീവിതച്ചെലവിനുള്ള മാര്‍ഗത്തിന് സ്കോളര്‍ഷിപ്പുകള്‍ അടക്കം ചില ഫണ്ടിംഗുകളും ലഭ്യം. പഠിച്ചതിന്റെ മികവ് അനുസരിച്ചുള്ള സ്കോളര്‍ഷിപ്പും ഫണ്ടുമായിരിക്കും ലഭിക്കുന്നത്.

നിലവില്‍ അഞ്ച് ജര്‍മന്‍ യൂണിവേഴ്സിറ്റികള്‍ ലോക റാങ്കിംഗിലെ ടോപ്പ് ട്വന്റിയില്‍ ഉണ്ട്. വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റാങ്കിംഗില്‍ ജര്‍മനിയിലെ അഞ്ച് യൂണിവേഴ്സിറ്റികള്‍ ആദ്യ ഇരുപതിലെത്തി. ഫിസിക്സും ഭാഷകളുമാണ് ജര്‍മന്‍ സ്ഥാപനങ്ങള്‍ക്ക് ഈ സ്ഥാനം നേടിക്കൊടുത്തിരിക്കുന്നത്.

റാങ്കിംഗില്‍ ജര്‍മനിയില്‍നിന്ന് ഏറ്റവും മുകളിലെത്തിയിരിക്കുന്നത് മ്യൂണിച്ചിലെ ലുഡ്വിഗ് മാക്സിമിലിയന്‍സ് യൂണിവേഴ്സിറ്റിയാണ്. ഫിസിക്സില്‍ ഈ യൂണിവേഴ്സിറ്റി നേടിയിരിക്കുന്നത് ലോക തലത്തില്‍ പതിമൂന്നാം റാങ്ക്.

മ്യൂണിക്കിലെ തന്നെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഇതേ വിഷയത്തില്‍ പതിനഞ്ചാം റാങ്ക് നേടി. ബര്‍ലിനിലെ ഫ്രീ യൂണിവേഴ്സിറ്റി ഹിസ്ററിയില്‍ പതിനാലാം റാങ്ക് നേടിയിട്ടുണ്ട്. ബര്‍ലിനിലെ തന്നെ ഹുംബോള്‍ഡ് മോഡേണ്‍ ലാംഗ്വേജസില്‍ ഇരുപതാം സ്ഥാനത്തായി. പതിനാലാം സ്ഥാനം നേടിയ ആഹന്‍ യൂണിവേഴ്സിറ്റിയാണ് ആദ്യ ഇരുപതിലെത്തിയ മറ്റൊന്ന്. ഉന്നത പഠനത്തിനായി വിദേശവിദ്യാര്‍ഥികള്‍ ഇപ്പോള്‍ കൂടുതലായി ജര്‍മനിയില്‍ കുടിയേറുന്നതായിട്ടാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍പ് പഠനത്തിനെത്തുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കിയാല്‍ തിരിച്ചുപോകണമെന്നുള്ള വ്യവസ്ഥ മാറ്റി ഇവിടെ ജോലി അന്വേഷിച്ചു കണ്ടുപിടിക്കാനായി 18 മാസത്തെ ജോബ്സെര്‍ച്ചിംഗ് വീസാ അനുവദിച്ചിരിക്കുന്നതുകൊണ്ട് പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇവിടെത്തന്നെ ജോലിയെടുത്ത് താമസമാക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.