• Logo

Allied Publications

Europe
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ വറ്റാത്ത ഉറവയുമായി മാഞ്ചസ്റര്‍ സാന്തോം യൂത്ത്
Share
മാഞ്ചസ്റര്‍: കഴിഞ്ഞവര്‍ഷം നവംബറില്‍ ലോകത്തെയാകമാനം ഞടുക്കിയ ഫിലിപ്പൈന്‍സ് ദുരന്തത്തിനിരയായവരെ സഹായിക്കാനായി മാഞ്ചസ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററിന്റെ യുവജന വിഭാഗമായ സാന്തോം കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ സംഭാവനയായ 770 പൌണ്ട് ഇഅഎഛഉ ഡഗ യ്ക്ക് കൈമാറി.

കഴിഞ്ഞ മൂന്നു മാസങ്ങളിലായി വിവിധയിനം സംരംഭങ്ങളിലൂടെയാണ് യുവജനങ്ങള്‍ ഈ തുക സമാഹരിച്ചത്. ക്രിസ്മസ് റാഫിള്‍ സെയില്‍, യുവജനങ്ങളുടെ സ്പോണ്‍സേഡ് ഫുട്ബോള്‍ മാച്ച്, മാതാപിതാക്കളും യുവജനങ്ങളും തമ്മില്‍ നടന്ന ചാരിറ്റി ക്രിക്കറ്റ് മാച്ച്. ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്കുശേഷമുള്ള കേക്ക് ആന്‍ഡ് കോഫി സെയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ തുക സമാഹരിക്കാന്‍ കഴിഞ്ഞത്.

മാര്‍ച്ച് ഒന്നിന് (ഞായര്‍) ഈ തുക ഇഅഎഛഉ ഡഗയുടെ മാഞ്ചസ്റര്‍ പ്രതിനിധിയായ മേരി ലോമസിന് സാന്തോം യൂത്ത് അംഗങ്ങള്‍ കൈമാറി. തദവസരത്തില്‍ യുകെയിലെ സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറടിയില്‍ സാന്തോം യുവജനങ്ങളെ അനുമോദിക്കുകയും കാരുണ്യപ്രവൃത്തികളില്‍ കൂടുതല്‍ കര്‍മോജ്വലരാകാന്‍ ആഹ്വാനം ചെയ്തു.

തുക ഏറ്റുവാങ്ങിയ മേര ലോമസ് യുവജനങ്ങള്‍ക്കും അവര്‍ക്ക് നേതൃത്വം നല്‍കുന്ന സാന്തോം സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിനും നന്ദി രേഖപ്പെടുത്തുകയും ഈ തുക വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അറിയിച്ചു. ഫിലിപ്പൈന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇഅഎഛഉ ഡഗ ഇതിനോടകം 4.7 മില്യന്‍ പൌണ്ട് ചെലവഴിക്കുകയുണ്ടായി.

കഴിഞ്ഞവര്‍ഷം സാന്തോം യൂത്ത് ഇത്തരത്തിലുള്ള രണ്ടു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആഫ്രിക്കയിലെ കുടിവെള്ള പദ്ധതിയിലേക്ക് ആയിരം പൌണ്ടും കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടിന് 500 പൌണ്ടും കൈമാറിയിരുന്നു. കലാകായിക രംഗങ്ങളിലെന്നപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ ഉല്‍സുകരാണെന്ന് തെളിയിച്ചുകൊണ്ട് മുന്നോട്ടുനീങ്ങുന്ന സാന്തോം കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ യുകെയിലെ പ്രവാസി മലയാളികള്‍ക്ക് അഭിമാനത്തിന് വക നല്‍കുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.