• Logo

Allied Publications

Europe
സെന്റ് പാട്രിക്ക് ദിനാഘോഷങ്ങള്‍ക്കായി അയര്‍ലന്‍ഡ് ഒരുങ്ങി
Share
ഡബ്ളിന്‍: സെന്റ് പാട്രിക്ക് ദിനാഘോഷങ്ങള്‍ക്കായി അയര്‍ലന്‍ഡ് ഒരുങ്ങി. അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായാണ് വിശുദ്ധ പാട്രിക് അറിയപ്പെടുന്നത്. മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് ആഘോഷപരിപാടി. അയര്‍ലന്‍ഡിനു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെന്റ് പാട്രിക് ആഘോഷപരിപാടികള്‍ നടക്കുന്നുണ്ട്.

പാമ്പുകളെ രാജ്യത്തു നിന്നും പൂര്‍ണമായും നിഷ്കാസനം ചെയ്ത വിശുദ്ധ പാട്രിക് അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. മാര്‍ച്ച് 14 മുതല്‍ നാല് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷപരിപാടിയില്‍ കാര്‍ണിവലുകള്‍, സംഗീതപരിപാടി, ഡാന്‍സ്, ഡ്രാമ തുടങ്ങിയവ നടക്കും.

എഡി 461 മാര്‍ച്ച് 17 നാണ് വിശുദ്ധന്‍ മരണമടഞ്ഞത്.എല്ലാ വര്‍ഷവും അന്നേദിവസമാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ സെന്റ് പാട്രിക് പരേഡുകള്‍ നടുന്നുവരുന്നത്.

പരിപാടിയുടെ ഭാഗമായി എല്ലാ വര്‍ഷവും മാര്‍ച്ച് 17 ന് നടക്കുന്ന സെന്റ് പാട്രിക്ദിന പരേഡാണ് ആഘോഷങ്ങളില്‍ പ്രധാനം. ഈ വര്‍ഷം ഡബ്ളിനില്‍ പരേഡ് വീക്ഷിക്കാന്‍ അഞ്ചു ലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുത്. അയര്‍ലന്‍ഡില്‍ ഡബ്ളിനു പുറമെ കോര്‍ക്ക്, ഗാല്‍വെ, കില്‍ക്കിെ, ലിംറിക്, വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ ഇടങ്ങളിലും പരേഡ് നടക്കും. യൂറോപ്പ്, അമേരിക്ക,ഓസ്ട്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും പരേഡ് നടക്കുുണ്ട്.

സ്കോ'്ലാന്റില്‍ ജനിച്ചുവെന്ന് കരുതുന്ന സെന്റ് പാട്രിക് 16 ാം വയസില്‍ അടിമപ്പണിക്കായാണ് അയര്‍ലന്‍ഡിലെത്തിയത്. ഇവിടെ ആട്ടിടയനായ അദ്ദേഹം നിരന്തര പ്രാര്‍ഥനകളില്‍ മുഴുകി.പിന്നീട് സ്വപ്നത്തില്‍ ദൈവസന്ദേശം ലഭിച്ചതനുസരിച്ച് കപ്പല്‍മാര്‍ഗം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് അവിടെ വൈദീകപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബിഷപ്പായി അയര്‍ലന്‍ഡിലെത്തി രാജ്യത്തുള്ള ജനതയെ മുഴുവന്‍ ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്.

ആദ്യ സെന്റ് പാട്രിക്ദിന പരേഡ് നടന്നത് ന്യൂയോര്‍ക്കിലായിരുന്നു. 1762 മാര്‍ച്ച് 17 ന്. തുടര്‍ന്നാണ് ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചത്. ആയിരക്കണക്കിന് വിദേശിയരാണ് എല്ലാ വര്‍ഷവും ആഘോഷങ്ങളില്‍ പങ്ക് ചേരാന്‍ അയര്‍ലന്‍ഡിലെത്തുന്നത്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.