• Logo

Allied Publications

Europe
നികുതി വെട്ടിപ്പ്: ബയേണ്‍ മേധാവിക്കെതിരായ വിചാരണ തുടങ്ങി
Share
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് ക്ളബ് മേധാവിയുമായ യൂലി ഹോനെസിനെതിരായ വിചാരണ തിങ്കളാഴ്ച ആരംഭിച്ചു. നികുതി വെട്ടിച്ച് മൊത്തം 500 മില്യന്‍ കണക്കിന് യൂറോ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചെന്നാണ് അദ്ദേഹത്തിനെതിരായ കേസ്.

ഒരു വര്‍ഷം മുന്‍പ് ഹോനെസ് ഈ കേസില്‍ അറസ്റ്റിലായിരുന്നു. വൈകാതെ ജാമ്യത്തിലിറങ്ങിയെങ്കിലും ജര്‍മന്‍ രാഷ്ട്രീയകായിക മേഖലകളെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. ഒരു സോസേജ് കമ്പനിയും ഹോനെസ് നടത്തുന്നുണ്ട്. ആദ്യത്തെ അന്വേഷണത്തില്‍ വെട്ടിപ്പ് കണ്ടെത്തിയുന്നെങ്കിലും ക്ഷമാപണം നടത്തി തടിയൂരുകയായിരുന്നു ഇദ്ദേഹം.

നികുതിയിനത്തില്‍ മൂന്നര ബില്യന്‍ യൂറോ വെട്ടിച്ചതായി ആദ്യത്തെ അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ താരങ്ങളുടെയും ക്ളബ് ആരാധകരുടെയും അഡിഡാസിനെയും ഓഡിയെയും ഫോക്സ് വാഗനെയും ഡോയ്ഷെ ടെലികോമിനെയും പോലുള്ള സ്പോണ്‍സര്‍മാരുടെയും പിന്തുണയോടെ ഇപ്പോഴും ക്ളബ് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് ഹോനെസ്.

ഒരു മില്യന്‍ യൂറോയ്ക്കു മുകളില്‍ വരുന്ന നികുതി വെട്ടിപ്പ് കേസുകളില്‍ തടവ് ശിക്ഷയാണ് ജര്‍മനിയില്‍ നല്‍കാുള്ളത്. കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ മാത്രമെ അദ്ദേഹം ക്ളബ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സാധ്യതയുള്ളു. ഇതേ ക്ളബില്‍ കളിക്കാരനായിരുന്ന ഹോനെസ്. 1972 ലെ യൂറോപ്യന്‍ കപ്പിലും പിന്നീട് 1974ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിന്റെ അവിഭാജ്യ ഘടകവുമായിരുന്നു ഇദ്ദേഹം. പിന്നീട് ബയേണിന്റെ മാനേജരും പ്രസിഡന്റുമായി. നാല്‍പ്പതു വര്‍ഷമായി ക്ളബിന്റെ ഭാഗം തന്നെയാണ് ഹോനെസ്.

ഓഹരി വിപണിയിലെ ചൂതുകളിയോടുള്ള കമ്പമാണ് തന്നെ കേസില്‍ കുടുക്കിയതെന്നാണ് ഹോനെസ് പറയുന്നത്. ഇതേ ആവശ്യത്തിന് സ്വിസ് ബാങ്ക് അക്കൌണ്ട് വഴി വായ്പയായി സ്വീകരിച്ച 20 മില്യന്‍ ഡോയ്ഷെമാര്‍ക്കാണ് തന്നെ കുടുക്കിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. മ്യൂണിക്കിലെ കോടതിയിലാണ് വിചാരണ നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​