• Logo

Allied Publications

Europe
ലണ്ടനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍ ജയപ്രകാശ് സ്വീകരണം നല്‍കി
Share
ലണ്ടന്‍: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുന്‍ കായംകുളം മുനിസിപ്പല്‍ ചെയര്‍മാനുമായ അഡ്വ. സി.ആര്‍ ജയപ്രകാശ് ലണ്ടനില്‍ സ്വീകരണം നല്‍കി.

ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന് ഒഐസിസി യുകെയ്ക്കുവേണ്ടി ജോയിന്റ് കണ്‍വീനര്‍ കെ.കെ മോഹന്‍ദാസ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നാഷണല്‍ കമ്മിറ്റി മെംബറായ ബിജു കല്ലമ്പലം, സറി റീജന്‍ ട്രഷറര്‍ മഹേഷ് മിച്ചം, ഒഐസിസി യുകെ പ്രവര്‍ത്തകരായ പ്രേം ശങ്കര്‍, സഞ്ജിത്ത് ശ്രീകണ്ഠന്‍ എന്നിവരും പങ്കെടുത്തു.

അഡ്വ. സി.ആര്‍ ജയപ്രകാശ് മുന്‍ കായംകുളം മുനിസിപ്പല്‍ ചെയര്‍മാനും സംസ്ഥാന കോഓപ്പറേറ്റീവ് യൂണിയന്‍ മെംബറും നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ മെംബറും ആണ്. കായംകുളം അസംബ്ളി കോണ്‍ഗ്രസ് പ്രസിഡന്റും ഡിസിസി പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. നിലവില്‍ കയര്‍ ബോര്‍ഡ് അംഗവും ശ്രീനാരായണ ട്രസ്റ് എക്സിക്യൂട്ടീവ് മെംബറും കൊച്ചി ഡിസിസി ജനറല്‍ സെക്രട്ടറിയുമാണ്.

വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ നേതാവായി വളര്‍ന്നുവന്ന ഇദ്ദേഹം ഠഗങങ ചമിഴമൃൌസൌഹമിഴമൃമ കോളജ് യൂണിയന്‍ ചെയര്‍മാനും എംഎസ്എം കോളജ് കായംകുളം യൂണിയന്‍ ചെയര്‍മാനുമായിരുന്നു. നിയമത്തില്‍ ബിരുദം നേടുകയും ഇപ്പോല്‍ മാവേലിക്കര, കായംകുളം കോടതികളില്‍ അറിയപ്പെടുന്ന അഭിഭാഷകനായി സേവനം അനുഷ്ടിച്ചു വരുന്നു. ഭാര്യ ഡോ. ഗിരിജയും മക്കള്‍ ധന്യ, ധനിക്. ധനിക് പ്രകാശ് യുകെയില്‍ കുടുംബസമേതം താമസിക്കുന്നു.

ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീകരണ യോഗത്തില്‍ അഡ്വ. സി.ആര്‍ ജയപ്രകാശ് പങ്കെടുക്കും. കെപിസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഐസിസി യുകെ ചര്‍ച്ചയില്‍ ഇദ്ദേഹം പങ്കെടുക്കുന്നത്. ഒഐസിസി യുകെയില്‍ കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളും, വ്യക്തിപരമായ ആരോപണങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ഇതില്‍ നിന്നും വരുന്ന അഭിപ്രായങ്ങള്‍ കെപിസിസിക്കും ഒഐസിസി ഗ്ളോബല്‍ കമ്മിറ്റിക്കും നേരിട്ട് സമര്‍പ്പിക്കുന്നതാണ്. ഇന്നു നടക്കുന്ന യോഗത്തില്‍ ടെലഫോണില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ അഭിസംബോധന ചെയ്തു സംസാരിക്കും.

യോഗത്തിലും ചര്‍ച്ചയിലും ഒഐസിസിയുടെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഒഐസിസിയുടെ നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ടി. ഹരിദാസ് അഭ്യര്‍ഥിച്ചു. ഒഐസിസിയുടെ ജോയിന്റ് കണ്‍വീനര്‍ ലക്സണ്‍ കല്ലുമാടിക്കള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിട്ടുള്ള ഒഐസിസിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കുന്നതായിരിക്കും. ഒഐസിസിയുടെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി യോഗത്തിന് നേതൃത്വം കൊടുക്കുകയും ലണ്ടന്‍ സറി, ക്രോയ്ഡോണ്‍ റീജിയണ്‍ മുഴുവന്‍ പ്രവര്‍ത്തകരും ഈ യോഗത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിട്ടുണ്ട്. ഈ യോഗം ഒരു വന്‍ വിജയമക്കിത്തീര്‍ക്കണമെന്നും ചര്‍ച്ചയിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്െടത്തണമെന്ന് കെപിസിസി ആഹ്വാനം ചെയ്തു.

വേദി: 505 ഘഛചഉഛച ഞഛഅഉ ,ഇഞഛഥഉഛച ഇഞ 76 അഞ (ഛുുീശെലേ ങഅഥഉഅഥ ഒീുശമേഹ)

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.