• Logo

Allied Publications

Europe
ഐസിസി വിയന്ന മതബോധന സെമിനാര്‍ സംഘടിപ്പിച്ചു
Share
വിയന്ന: ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയിലെ മതബോധനാധ്യാപകരുടെ സെമിനാര്‍ വിയന്നയില്‍ നടന്നു. പത്തൊന്‍പതാമത്തെ ജില്ലയിലുള്ള കര്‍മ്മലീത്തന്‍ ക്ളോസ്ററില്‍ നടന്ന സെമിനാറില്‍ ഐസിസിയുടെ വികാരി ഫാ. തോമസ് താണ്ടപ്പിള്ളി അധ്യാപകരെ സ്വാഗതം ചെയ്ത് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ദിവ്യബലിയെക്കുറിച്ച് മാതാധ്യാപകര്‍ക്കുവേണ്ട പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശീലന ക്ളാസും യേശുവിന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള സംഭവങ്ങള്‍, ജനങ്ങളും വൈദീകരും ഒരുമിച്ചു ചേര്‍ന്ന് പ്രാര്‍ഥനയിലൂടെയും ഗാനാലാപനത്തിലൂടെയും ബലിയായി ദൈവത്തിനു അര്‍പ്പിക്കുന്ന ഈ കൂദാശയുടെ മഹത്വം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഫാ. താണ്ടപ്പിള്ളി പ്രഭാഷണം നടത്തി.

ഐസിയുടെ അസി. ചാപ്ളെയിന്‍ ഫാ. ജോയി പ്ളാതോട്ടത്തില്‍ യേശുവിന്റെ ശരീരം അപ്പമാകുന്നതും നിയോഗങ്ങള്‍ വച്ചുള്ള പ്രാര്‍ഥനയേയും കുറിച്ച് സംസാരിച്ചു. കാറ്റകിസം ഡയറക്ടര്‍ പോള്‍ മാളിയേക്കല്‍ വിശ്വാസ പരിശീലനത്തിന്റെ നാളിതുവരെയുള്ള പുരോഗതിയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഭാവിയില്‍ കുട്ടികള്‍ക്കായി വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന ഡിവിഡി ഫിലിമുകള്‍ കാണിച്ചു പഠിപ്പിക്കുന്ന രീതിയെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008 മുതല്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ 70ല്‍ പരം കുട്ടികളുടെ ഒരു സംഘമം നടത്താനുള്ള രൂപരേഖ തയാറാക്കി. വിശ്വാസ പരിശീലനം യുവാക്കളില്‍ എത്ര മാത്രം സ്വാധീനം ചെലുത്തി എന്നതും ഈ സംഗമത്തിന്റെ സവിശേഷത ആയിരിക്കും. കഴിഞ്ഞ 12 വര്‍ഷമായി വളരെ വിജയപ്രദമായി മുന്നോട്ടു പോകുന്ന പരിശീലനം ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ അഭിമാനമാണെന്ന് കണ്‍വീനര്‍ ജോസ് ഒലിമലയില്‍ ആശംസയില്‍ അറിയിച്ചു. ബോബന്‍ കളപ്പുരയ്ക്കല്‍ നന്ദി പറഞ്ഞു. ഏകദിന സെമിനാറില്‍ പഠനവും പരിശീലനവും ജീവിതത്തില്‍ മറന്നു പോകുന്ന മര്യാദകളും ശീലിക്കേണ്ട കാര്യങ്ങളും എല്ലാ ചര്‍ച്ചയ്ക്ക് വിഷയമായി. മനസ് തുറന്നു പങ്കുവച്ച താമശകളും ഉല്ലാസവും എല്ലാവര്‍ക്കും അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.