• Logo

Allied Publications

Europe
കൊച്ചി മേയര്‍ ടോണി ചമ്മിണിക്ക് സ്വീകരണം നല്‍കി
Share
മാഞ്ചസ്റര്‍: കൊച്ചി മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണിക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നോര്‍ത്ത് വെസ്റ് റീജിയണ്‍ കമ്മിറ്റി മാഞ്ചസ്ററില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ പ്രവാസി സമൂഹം കേരളത്തിന്റെ വികസനത്തിനുവേണ്ടി ചെയ്യുന്ന ബഹുമുഖമായ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രവാസി നിക്ഷേപകര്‍ക്ക് വികസനോത്മുഖമായ അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കി കൊടുക്കുവാന്‍ നാട്ടിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകള്‍ ഒരുമിച്ച് മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വെയ്സ്റ് മാനേജ്മെന്റ് പ്രശ്നവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു. അതിന്റെ ഭാഗമായി യുകെയില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും അതിന്റെ സാങ്കേതിക വശങ്ങളെപ്പറ്റിയും ചര്‍ച്ച നടന്നു. യുകെയില്‍ ഫലപ്രദമായി നടത്തിയിട്ടുള്ള വെയ്സ്റ് മാനേജ്മെന്റ് സംവിധാനം കൊച്ചിയിലെ ബ്രഹ്മപുരത്തിനു സമീപം ഉടന്‍ തന്നെ നടപ്പാക്കുവാന്‍ കൊച്ചിന്‍ നഗരസഭ മുന്‍കൈ എടുക്കണമെന്ന് മേയര്‍ ചമ്മിണി പറഞ്ഞു.

മാഞ്ചസ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മറ്റ് പ്രവാസി സമൂഹത്തിനും എല്ലാവിധ ആശംസകളും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

നോര്‍ത്ത് വെസ്റ് പ്രസിഡന്റ് അഡ്വ.റെന്‍സണ്‍ തുടിയംപല്‍ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാമ്മന്‍ ഫിലിപ്പ്, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ സിബി വേഗത്താനം, ഷിജോ വര്‍ഗീസ്, തോമസ് പോത്തന്‍, സോണി കാവുങ്കല്‍, ബിജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വര്‍ഗീസ്,ജോമിന്‍,മാത്യു ജെയിംസ്,ജോക്സി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ