• Logo

Allied Publications

Europe
കൊളോണില്‍ മലയാളികളുടെ കാര്‍ണിവല്‍ ആഘോഷം മാര്‍ച്ച് രണ്ടിന്
Share
കൊളോണ്‍: ലോകപ്രശസ്തമായ കാര്‍ണിവല്‍ ലഹരിയുടെ ഉന്മാദത്തില്‍ ജര്‍മനി മുഴുകിയിരിക്കുമ്പോള്‍ കൊളോണിലെ മലയാളികളും അതില്‍ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി കൊളോണ്‍ മലയാളികളുടെ കായിക കലാക്ഷേത്രമായ ഇന്ത്യന്‍ വോളിബോള്‍ ക്ളബിന്റെ (ഐവിസി) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികള്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്. മാര്‍ച്ച് രണ്ടിന് (ഞായര്‍) വൈകുന്നേരം ആറിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ പാരീഷ് ഹാളിലാണ് ആഘോഷപരിപാടികള്‍.

അനുദിന ജീവിതത്തിന്റെ പിരിമുറുക്കങ്ങളെ മാറ്റി നിര്‍ത്തി നര്‍മ്മങ്ങള്‍ പങ്കുവച്ചും ആടിയും പാടിയും, നൃത്തംവച്ചും ഭക്ഷിച്ചും പാനം ചെയ്തും ഉല്ലസിക്കാന്‍ മാത്രമായി ഒരുക്കപ്പെടുന്ന ഉത്സവലഹരി പകരുന്ന സായാഹ്നത്തിലേയ്ക്ക് കാര്‍ണിവലിന് അനുയോജ്യമായ വേഷവിധാനങ്ങളോടെ വന്നെത്തുവാന്‍ ഇന്ത്യന്‍ വോളിബോള്‍ ക്ളബ് ഭാരവാഹികളായ ഡേവീസ് വടക്കുംചേരി, ഫ്രാന്‍സിസ് വട്ടക്കുഴിയില്‍, വര്‍ഗീസ് ചെറുമഠത്തില്‍ എന്നിവര്‍ മലയാളി സമൂഹത്തെ സാദരം ക്ഷണിക്കുന്നു.

ജര്‍മന്‍ പാരമ്പരമനുസരിച്ച് പോയ വര്‍ഷം നവംബര്‍ 11 ന് 11 കഴിഞ്ഞ് 11 മിനിറ്റില്‍ ആരംഭിച്ച കാര്‍ണിവര്‍ ആഘോഷം മാര്‍ച്ച് മൂന്നിന് (തിങ്കള്‍) റോസന്‍ മോണ്ടാഗ്) ആണ് അവസാനിക്കുന്നത്. തിങ്കളാഴ്ചയാണ് ആഘോഷത്തിന്റെ മൂര്‍ധന്യം. ഈസ്റര്‍ നോയമ്പു തുടങ്ങുന്നതിനു മുമ്പുള്ള തിങ്കളാഴ്ച ദിവസം ജര്‍മനിയിലെങ്ങും പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, മൈന്‍സ് എന്നിവിടങ്ങളിലാണ് ലക്ഷത്തിലധികം പേര്‍ കാര്‍ണിവല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ആഘോഷം പ്രമാണിച്ച് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് നാലുവരെ സ്കൂളുകള്‍ക്കും അവധിയാണ്.

പരിപാടികളുടെ നടത്തിപ്പിനായി മാത്യു പാറ്റാനി, ജോയി മാണിക്കത്ത്, മാത്യൂസ് കണ്ണങ്കേരില്‍, ഡെസീന വടക്കുംചേരി, വനേസാ വട്ടക്കുഴിയില്‍, ജോസഫ് കിഴക്കേത്തോട്ടം, ആന്റണി കുറുന്തോട്ടത്തില്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ഥലം: ജളമൃൃമെമഹ റലൃ ഒല്വൃ ഖലൌ ഗശൃരവല,ഉമ്വിശലൃ ൃ.55,51063,ഗീലഹി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.