• Logo

Allied Publications

Europe
ശാലോം ഫെസ്റിവല്‍ മേയ് 10, 11 തീയതികളില്‍ കാര്‍ഡിഫില്‍
Share
കാര്‍ഡിഫ് (ലണ്ടന്‍): ശാലോം യൂറോപ്പ് ഒരുക്കുന്ന ദ്വിദിന ശാലോം ഫെസ്റിവല്‍ മേയ് 10, 11 തീയതികളില്‍ കാര്‍ഡിഫില്‍ നടക്കും. ശാലോം മിനിസ്ട്രീസ് ചെയര്‍മാന്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ, റവ. ഫാ റോയി പാലാട്ടി സിഎംഐ, ഡോ. ഡി. ജോണ്‍ എന്നിവര്‍ വചനം പ്രഘോഷിക്കും. കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റി ഹൈസ്കൂളില്‍ രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം ആറുവരെയാണ് രണ്ടു ദിവസവും ശാലോം ഫെസ്റിവല്‍ നടക്കുന്നത്. കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജീവിതസ്പര്‍ശിയായ വചനപ്രഘോഷണം, ഭക്തിസാന്ദ്രമായ ദിവ്യബലി, കൃപാവരം തൂകുന്ന ദിവ്യകാരുണ്യ ആരാധന എന്നിവ ശാലോം ഫെസ്റിവലിന്റെ പ്രത്യേകത ആയിരിക്കും. പ്രശസ്ത ഗായകനായ ബിജു മലയാറ്റൂര്‍ ഗാനശുശ്രൂഷ നയിക്കും.

റവ. ഫാ. ടോമി നെല്ലുവേലില്‍ സിഎംഐയുടെ നേതൃത്വത്തില്‍ ഫെസ്റിവലിന്റെ വിജയത്തിനായി ജാഗരണപ്രാര്‍ഥനകള്‍ നടന്നുവരുന്നു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ഇക്കുറി ശാലോം ഫെസ്റിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. റോം, ജര്‍മനിയിലെ കൊളോണ്‍, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളില്‍ മേയില്‍ ശാലോം ഫെസ്റിവല്‍ നടക്കും. മേയ് 16 മുതല്‍ 18 വരെ മിഡ് വെയില്‍സിലെ കെഫിന്‍ ലീ പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ താമസിച്ചുള്ള ധ്യാനവും ശാലോം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജോസി മാത്യു 07916 334280.

ധ്യാനവേദി : ഇീൃുൌ ഇവൃശശെേ ഒശഴവ ടരവീീഹ, ഠ്യറൃമം ഞീമറ, ഇമൃറശളള ഇഎ23 6തഘ.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.