• Logo

Allied Publications

Europe
ഇടാത്തി മനസ് തുറക്കാനൊരുങ്ങുന്നു
Share
ബര്‍ലിന്‍: ബാല ലൈംഗികത സംബന്ധിച്ച കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജനായ ജര്‍മന്‍ രാഷ്ട്രീയ നേതാവ് സെബാസ്റ്യന്‍ ഇടാത്തി മനസ് തുറക്കാനിറങ്ങുന്നു. പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കാന്‍ ആലോചിക്കുന്നു എന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം പരസ്യമായ ചില വെളിപ്പെടുത്തലുകള്‍ക്ക് തയാറെടുക്കുന്നു എന്ന റിപ്പോര്‍ട്ട്.

ഇതിനിടെ, തനിക്കെതിരായ കേസിന്റെ വിശാംശങ്ങള്‍ പുറത്തുവിട്ട ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ സെബാസ്റ്യന്‍ ഇടാത്തിയുടെ അഭിഭാഷകര്‍ രംഗത്ത്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ് ഹാനോവര്‍ പ്രോസിക്യൂട്ടര്‍മാര്‍ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഈ ആരോപണം ഏറ്റുപിടിച്ചിട്ടുണ്ട്. അക്ഷന്തവ്യമായ കുറ്റമാണ് പ്രോസിക്യൂട്ടര്‍ ചെയ്തതെന്ന് ഇടാത്തിയുടെ അഭിഭാഷകന്‍ ക്രിസ്റ്റ്യന്‍ നോള്‍.

ചൈല്‍ഡ് പോര്‍ണോഗ്രഫി സംബന്ധമായ ചിത്രങ്ങള്‍ കൈവശം വച്ചതിനാണ് ഇടാത്തിക്കെതിരേ അന്വേഷണം നടത്തുന്നതെന്ന് കഴിഞ്ഞ ആഴ്ച ഒരു ജര്‍മന്‍ പത്രം പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരുന്നു.

ഇതിനിടെ, ഇടാത്തിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള നടപടികളെപ്പറ്റി എസ്പിഡി ആലോചിച്ചെങ്കിലും നടപടി ഉടനെയുണ്ടാവില്ലെന്നുള്ള ധനിയാണ് പാര്‍ട്ടി മേധാവികളില്‍ നിന്നും ഉയരുന്നത്.

അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തിനു കൈമാറിയെന്ന ആരോപണം നേരിടുന്ന സിഎസ്യു മന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രെഡറിക് നേരത്തെ രാജിവച്ചിരുന്നു. എസ്പിഡി നേതാക്കളായ തോമസ് ഓപ്പര്‍മാനും സിഗ്മാര്‍ ഗബ്രിയേലും ഇതേ വിഷയത്തില്‍ ആരോപണം നേരിട്ട സാഹചര്യത്തില്‍ ഇടാത്തിയെ പുറത്താക്കണമെന്നുള്ള പക്ഷത്തിന് മരവിപ്പിച്ചുകൊണ്ടു തടി രക്ഷിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇത്രയും നാളായിട്ടും ഇടാത്തിക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നതും പ്രോസിക്യൂട്ടറുടെ പരാജയമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.