• Logo

Allied Publications

Europe
ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സിലിനു അഭിമാനത്തിന്റെ നിമിഷങ്ങള്‍
Share
ലണ്ടന്‍: മലയാളി നഴ്സുമാര്‍ക്കുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ജിപിഎംസി ചെയര്‍മാനും സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ എംഡിയുമായ സാബു കുര്യന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കാണുകയും യുകെയിലും ഇന്ത്യയിലുമുള്ള നഴ്സുമാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

യുകെയില്‍ നിലവിലുള്ള അഡാപ്റ്റേഷന്‍ രീതി മാറ്റി അമേരിക്കന്‍ രീതിയില്‍ പരീക്ഷ നടത്തണമെന്നു അഭ്യര്‍ഥിച്ചു. ജിപിഎംസിയുടെ ഗ്ളോബല്‍ ട്രഷറര്‍ സ്റാനി ഇമ്മാനുവലും സാബു കുര്യനും ഒപ്പമുണ്ടായിരുന്നു.

യുകെയിലെ ഒരു മലയാളി സംഘടനകള്‍ക്കും സാധിക്കാത്ത ഒരു കാര്യമാണിത്. നാട്ടില്‍ നിന്നു വരുന്ന മന്ത്രിമാര്‍ക്കുപോലും യുകെയിലെ മിനിസ്ററിനെ കാണണമെങ്കില്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവിടെയാണ് ജിപിഎംസിയുടേയും അതിന്റെ പ്രവര്‍ത്തകരുടേയും പ്രാധാന്യം മനസിലാക്കി യുകെ പ്രൈം മിനിസ്റര്‍ ഇന്ത്യന്‍ നഴ്സുമാരുടെ പ്രശ്നങ്ങളില്‍ ഇടപെടാമെന്നു പറഞ്ഞത്. ഇത് ജിപിഎംസിയുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയാണ്.

2013 ഡിസംബര്‍ അഞ്ചിന് ലണ്ടനില്‍ നടന്ന മീറ്റിംഗില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിനൊപ്പം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍, ഹോം സെക്രട്ടറി തെരേസാ മേയ് മറ്റ് നിരവധി മന്ത്രിമാരും പങ്കെടുത്തു.

2014 ഫെബ്രുവരി 22ന് ട്രാഫോര്‍ഡില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് മീറ്റിംഗ് സാബു കുര്യനെ അനുമോദിച്ചു. ജിപിഎംസി ഗ്ളോബല്‍ കണ്‍വീനര്‍ ജിന്റോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ളോബല്‍ ട്രഷറര്‍ സ്റാനി ഇമ്മാനുവല്‍ സ്വാഗതം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്ളോബല്‍ ജോയിന്റ് സെക്രട്ടറി മാര്‍ ട്ടിന്‍ ഫ്രാന്‍സിസ് നന്ദി പറഞ്ഞു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.