• Logo

Allied Publications

Europe
ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
Share
ന്യുഹാം: ലണ്ടനില്‍ 2014 ലെ ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിനിര്‍ഭരമായി. ലണ്ടനിലെ ഏഴാമത് പൊങ്കാലയര്‍പ്പണമായിരുന്നു ഇത്തവണത്തേത്. ശ്രീഭഗവതിയുടെ നടയില്‍ നിന്നും മേല്‍ശാന്തി പൊങ്കാലക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ച് മുഖ്യ സംഘാടക ഡോ. ഓമന ഗംഗാധരന് നല്‍കിക്കൊണ്ട് ലണ്ടന്‍ പൊങ്കാലക്ക് നാന്ദി കുറിച്ചു. തുടര്‍ന്ന് ശ്രീമുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുര്‍ഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളത്തനിമയില്‍ പെന്‍കുട്ടികള്‍ പട്ടു പാവാടയും, സെറ്റ് മുണ്ടും അണിഞ്ഞു കേരളത്തനിമയില്‍ എത്തിയ ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകര്‍ന്നു. പിന്നീട് താലപ്പൊലിയുടെയും പഞ്ച വാദ്യമേളത്തിന്റെയും അകമ്പടിയോടെ ഭദ്രദീപം എടുത്തു ഷേത്രത്തിന്റെ സമുച്ചയത്തിന്റെ ഉള്ളിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ട് യാഗാര്‍പ്പണ പീഠത്തിലെത്തിച്ചു.

ശ്രീ മുരുകന്‍ ടെമ്പിളിന്റെ സ്വര്‍ണ്ണ കൊടിമരത്തിന്റെ ചുവട്ടില്‍ ജയ ദുര്‍ഗ്ഗ നടയുടെ മുമ്പിലായി അറുന്നൂറോളം ഭക്ത ജനങ്ങള്‍ ഒത്തു കൂടിയ ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാല ഉത്സവം ചരിത്രത്തിന്റെ ഭാഗമായി. ദുര്‍ഗ്ഗനട മുതല്‍ ഗണപതി നട വരെ നീണ്ട സ്ത്രീകളുടെയും, പെന്‍കുട്ടികളുടെയും താലം പിടിച്ചു കൊണ്ടുള്ള നീണ്ടനിര ഏറെ ശ്രദ്ധേയമായി.

ഏഴാമത് പൊങ്കാലയുടെ വന്‍ വിജയത്തില്‍ മുന്‍ സിവിക് അംബാസഡറും, ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് ചെയര്‍ പേര്സനും, കൌണ്‍സിലറുമായ ഡോ.ഓമന ഗംഗാധരന്റെ സംഘാടകത്വം ശ്രദ്ധേയമായി. ഡോ.ഓമനയെ ആദരിക്കുകകും ഉണ്ടായി. ആഅണച ഗ്രൂപ്പ്, ആറ്റുകാല്‍ സിസ്റ്റേഴ്സ് എന്നിവര്‍ ഓമനയുടെ നേതൃത്വത്തിന് താങ്ങായി ഒപ്പം ഉണ്ടായിരുന്നു. ഗ്രൂപ്പ് സന്നിഹിതരായ എല്ലാവര്‍ക്കും അന്നദാനം നടത്തി. ദൂരസ്ഥലങ്ങളില്‍ നിന്നു മുള്ളവര്‍ തലേ ദിവസം തന്നെ ലണ്ടനില്‍ എത്തിയിരുന്നു

അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നിവേദ്യങ്ങള്‍ പാത്രത്തില്‍ വേവിച്ചു ആറ്റുകാല്‍ അമ്മയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.

പൊങ്കാലയില്‍ പങ്കുചേര്‍ന്ന മുന്‍ ക്യാബിനറ്റ് മന്ത്രിയും ഈസ്റ്ഹാം പാര്‍ലിമെന്റ് മെമ്പറുമായ സ്റീഫെന്‍ ടിംസിനെ നേരത്തെ പൂജാരിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. പൊങ്കാല ആഘോഷം അവിസ്മരണീയ ഓര്‍മ്മകള്‍ സമ്മാനിച്ചുവെന്നു പറഞ്ഞ ടിംസ് നാടിന്റെ നന്മയ്ക്ക് ഈ പുണ്യ യാഗം ഫലവത്താകട്ടെ എന്നും ആശംശിച്ചു.

വിശാലമായ ശ്രീകോവിലിലെ പ്രത്യേകം തയ്യാറാക്കിയ ഹോമ കുണ്ടത്തിലാണ യാഗാര്‍പ്പണം നടത്തിയത്. നിവേദ്യം പാകം ചെയ്തതിനു ശേഷം ശേഷം ദേവീ ഭക്തര്‍ക്ക് പൊങ്കാല പഞ്ച നൈവേദ്യ വിഭവങ്ങള്‍ വിതരണം ചെയ്തു. പൊങ്കാല പായസ ചോറ്, മണ്ട പുറ്റ് (രോഗശാന്തിക്കായുള്ള നേര്‍ച്ച) വെള്ളച്ചോര്‍, തെരളി , പാല്‍പ്പായസം എന്നിവയാണ് പഞ്ച നൈവേദ്യ വിഭവങ്ങള്‍ ആയി സമര്‍പ്പിച്ചത്.
പൊങ്കാലയില്‍ എത്തിച്ചേര്‍ന്ന എല്ലാ ദേവി ഭക്തര്‍ക്കും കേരള തനിമയില്‍ അന്നദാനമായി ഊണും പഞ്ച നൈവേദ്യ വിഭവങ്ങളും നല്‍കി.

ചടങ്ങളുടെ ആരംഭത്തില്‍ കൌണ്‍സിലര്‍ ഷാമ അഹമ്മദ്, മുന്‍ ന്യുഹാം മേയര്‍, ക്ഷേത്ര സമിതി പ്രസിഡന്റ് സമ്പത്ത് കുമാര്‍, സെക്രട്ടറി ദക്ഷിണാമൂര്‍ത്തി തുടങ്ങി ട്രസ്റിലെ പ്രമുഖ മെമ്പര്‍മാരും സന്നിഹിതരായിരുന്നു.

അഭൂതപൂര്‍വമായി വളര്‍ന്നു വരുന്ന ഈ പൊങ്കാല ആചരണം ഭാവിയില്‍ ബ്രിട്ടനിലെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും ശ്രദ്ദേയമായ ഒരു ചടങ്ങായി മാറും എന്ന് സമ്പത്ത് കുമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഡോ ഓമന ഗംഗാധരന്‍ ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയുടെ ഉത്ഭവം മുതലുള്ള കാര്യങ്ങള്‍ വിവരിക്കുകയും ഏവര്‍ക്കും നന്മയും നന്ദിയും നേരുകയും ചെയ്തു. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും നേടിയാണ് ഭക്തര്‍ ക്ഷേത്രം വിട്ടത്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.