• Logo

Allied Publications

Europe
കൊളോണില്‍ പെരുന്നാള്‍ പ്രസുദേന്തിയെ ആദരിച്ചു
Share
കൊളോണ്‍: കഴിഞ്ഞ 45 വര്‍ഷമായി ജര്‍മനിയിലെ ആഹന്‍, എസന്‍, കൊളോണ്‍ എന്നീ രൂപതകളിലെ ഇന്ത്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പോയ വര്‍ഷത്തെ പെരുന്നാളിന്റെ പ്രസുദേന്തി ഡേവീഡ് അരീക്കല്‍ കുടുംബത്തെ ആദരിച്ചു.
ഫെബ്രുവരി 16 ന് (ഞായര്‍) കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം പാരീഷ്ഹാളിലാണ് ചടങ്ങുകള്‍ നടന്നത്.

അങ്കമാലി സ്വദേശി ഡേവിഡ് അരീക്കല്‍, ഭാര്യ സെലിന്‍ എന്നിവര്‍ക്ക് ഇഗ്നേഷ്യസച്ചന്‍ യഥാക്രമം മെമെന്റോയും പൂച്ചെണ്ടും നല്‍കി ആദരിച്ചു.
ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരി. ദൈവമാതാവിന്റെ 33ാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനുമാണ് ഡേവിഡും കുടുംബവും നേതൃത്വം നല്‍കിയത്. കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി മുന്‍കണ്‍വീനറും കമ്യൂണിറ്റിയുടെ ഒന്‍പതു കുടുംബ കൂട്ടായ്മകളിലൊന്നായ ലിങ്ക്സ്റൈനിഷ് കുടുംബകൂട്ടായ്മയുടെ നിലവിലെ പ്രസിഡന്റുമാണ് ഡേവിഡ് അരീക്കല്‍.
കൊളോണ്‍ കര്‍ദ്ദിനാള്‍ യോവാഹിം മൈസ്നറുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എഴുനൂറിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലധികമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ തോമസ് അറമ്പന്‍കുടി, ഹാനോ മൂര്‍, ആന്റണി സഖറിയാ, ജോസഫ് കളപ്പുരയ്ക്കല്‍, സുനിത വിതയത്തില്‍, കുറുമുണ്ടയില്‍ എന്നിവര്‍ ചടങ്ങിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തി. കാപ്പി സല്‍ക്കാരവും നടന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.