• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ ജര്‍മന്‍ ഹിന്ദു സമാജം സനാതനധര്‍മ്മ മഹാസമ്മേളനം ഫെബ്രുവരി 22ന്
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഹിന്ദു സമാജം സനാതനധര്‍മ്മ മഹാസമ്മേളനം ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്തുന്നു. ഫെബ്രുവരി 22 ന് (ശനി) ഫ്രാങ്ക്ഫര്‍ട്ട് ബൊണാമസിലെ ഹാര്‍ഹൈമര്‍ വെഗ് 1822 ലെ ഹൌസ് നിഡായില്‍ വച്ചാണ് സമ്മേളനം. രാവിലെ 11ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വിശിഷ്ടാഥി മാതാ ഊര്‍മ്മിളാ ദേവി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ വിഷയങ്ങളായ വേദങ്ങളുടെ പ്രസക്തി ആധുനിക കാലഘട്ടത്തില്‍ എന്നതിനെക്കുറിച്ച് ഭരത് ഗണപതിയും ഭാരതീയ പൈതൃകവും വൈവിധ്യ സംസ്കാരവും എന്ന വിഷയത്തില്‍ ഫാ.ദേവദാസ് പോള്‍, ആയുര്‍വേദത്തെപ്പറ്റി ഡോ.ഷൈന്‍, സര്‍പ്പപൂജയും ദിവ്യകാവുകളും എന്ന വിഷയത്തില്‍ അരുണ്‍ സോമദത്ത, യോഗയെപ്പറ്റി ശക്തി മഹേശ്വര, പ്രാണിക് ഹീലിംഗിനെപ്പറ്റി ജോസഫ് വെള്ളാപ്പള്ളി, വേദിക് കണക്കുകളെപ്പറ്റി പ്രകാശ് അരവിന്ദ്, സംസ്കൃതത്തിന്റെ ഉത്ഭവവും വികാസവും എന്നതിനെപ്പറ്റി വാസുദേവന്‍ രാഘവന്‍, ഇന്ത്യയിലെ ആഘോഷങ്ങളെപ്പറ്റി ഡോ. സരിത, പവിത്ര രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

കലാ സാംസ്കാരിക പരിപാടികളില്‍ കൂടിയാട്ടം (ഡോ. ഹൈക്കെ മോസര്‍), ഭജന്‍ (ചിത്ര ഭാനു ചൌധരി), ഭരതനാട്യം (ദിവ്യാ ചന്ദ്രിക), ശിവതാണ്ഡവ സ്ത്രോത്ര നൃത്തം (നൃത്യാതി, സ്കൂള്‍ ഓഫ് ഇന്ത്യന്‍ ഡാന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്), ഒഡീസി (ഗായത്രി ദേവരാജ്), കീര്‍ത്തനം (ശ്രീമയി രമേഷ്), മൃദംഗം കച്ചേരി (ബാലു രാജേന്ദ്ര കുറുപ്പ്), ചെണ്ടമേളം (കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറം ഹൈഡല്‍ബെര്‍ഗ്) തുടങ്ങിയ ഉണ്ടായിരിക്കും. ഇതിനു പുറമെ യൂറോപ്പിലെ വിവിധ അസോസിയേഷനുകളുടെ ബുക്ക് സ്റാളുകളും പ്രദര്‍ശനവും ഉണ്ടായിരിക്കും.

ഈ മഹാസമ്മേളത്തില്‍ പങ്കെടുക്കാന്‍ സമാചിന്താഗതിയുള്ള എല്ലാ സഹോദരീ സഹോദരന്മാരുടെയും സഹായസഹകരണവും സാന്നിധ്യവും ജര്‍മന്‍ ഹിന്ദു സമാജം സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രകാശ് നാരായണന്‍ 0176 32580667, വിനോദ് ബാലകൃഷ്ണപിള്ള 0170 3122064, ലക്ഷ്മി ബിജു 0176 47987941.

ജര്‍മന്‍ ഹിന്ദു സമാജം സനാതനധര്‍മ്മ മഹാസമ്മേളന സ്ഥലത്തിന്റെ അഡ്രസ്: ടഅഅഘആഅഡ ചശററമ, ഒമൃവലശാലൃ ണലഴ 1822, 60437 എൃമിസളൌൃ മാ ങമശി , ഠലഹ.: (0 69) 50 11 24.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.