• Logo

Allied Publications

Europe
ഇന്ത്യന്‍ വംശജന്‍ അന്‍ഷു ജയിന്‍ ജര്‍മന്‍ ബാങ്കിന്റെ ചീഫ് സ്ഥാനത്തു നിന്നും പുറത്തേയ്ക്ക്
Share
ബര്‍ലിന്‍: ലോകത്തിലെ ഒന്നാംകിട ബാങ്കുകളിലൊന്നായ ഡോയ്റ്റ്ഷെ ബാങ്കിന്റെ തലപ്പന്നുനിന്നും ഇന്ത്യന്‍ വംശജന്‍ അന്‍ഷു ജയിന്‍ പുറത്താവുന്നു. ബാങ്കിന്റ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഉന്നതാധികാര സമിതിയിലാണ് തീരുമാനം ഉണ്ടായത്. പലിശ നിരക്കിലുണ്ടാക്കിയ മാറ്റംമറിച്ചിലുകള്‍ ബാങ്കിനു കനത്ത നഷ്ടമുണ്ടാക്കിയെന്ന വെളിപ്പെടുത്തലാണ് പുറത്താക്കലിനു പിന്നില്‍. ബാങ്കിനു കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്ത ജെയിന്‍ 2012 ല്‍ ഹോണററി അലവന്‍സായ 26 മില്യന്‍ ത്യജിച്ച് ബാങ്കിനുതന്നെ മുതല്‍ക്കൂട്ടാക്കി മടക്കി നല്‍കിയ ആളാണ്. പക്ഷെ പുതിയ പദ്ധതിപ്രകാരമുള്ള പലിശനിരക്കില്‍ (ലിബോര്‍, ലണ്ടന്‍ ഇന്റര്‍ബാങ്ക് ഓഫേഴ്സ് റേറ്റ്/ ഘീിറീി കിലൃേ ആമിസ ഛളളലൃ ഞമലേ) ചീഫ് എന്ന നിലയില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുകയും ബാങ്കിനു നഷ്ടം വരുകയും ചെയ്തുവെന്ന മാനേജ്മെന്റിന്റെ കണ്ടെത്തലാണ് പുറത്തേയ്ക്കുള്ള വഴിയാരുങ്ങിയത്. പലിശ നിരക്കിന്റെ പേരില്‍ ബാങ്ക് 700 മില്യന്‍ യൂറോ പിഴയൊടുക്കേണ്ടതായും വന്നു.

പോയ വര്‍ഷം ജര്‍മന്‍കാരനായ ജോസഫ് ആക്കര്‍മാന്‍ ഡോയ്റ്റ്ഷെ ബാങ്കിന്റെ മേധാവിത്വം ഔപചാരികമായി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് അന്‍ഷു ജയിനും യുര്‍ഗന്‍ ഫിറ്റ്ഷനും ചുമതലയേറ്റത്. പക്ഷെ ഫിറ്റ്ഷന്‍ വിരമിച്ചശേഷം ബാങ്കിന്റെ ഏക മേധാവിയായി നാല്‍പ്പത്തിയൊന്‍പതുകാരനായ ജയിന്‍ തുടരുകയായിരുന്നു. പുതിയ മേധാവിയായി ബ്രിട്ടീഷുകാരന്‍ ജോണ്‍ ക്രിയാന്‍ പുതിയ ചീഫായി ചുമതലയേല്‍ക്കും.

കടുത്ത ക്രിക്കറ്റ് പ്രേമിയായ ജയിന്‍ കാര്യമായി ജര്‍മന്‍ ഭാഷ ഉപയോഗിക്കുന്നില്ലെന്ന വിമര്‍ശകരുടെ പ്രധാന ആക്ഷേപമുണ്ടായിട്ടും ഇദ്ദേഹം മികച്ച ഇന്‍വെസ്റ്മെന്റ് ബാങ്കറായി പേരെടുത്ത ആളാണദ്ദേഹം. 1963 ജനുവരി ഏഴിന് രാജസ്ഥാനിലെ ജോധ്പൂരിലാണ് ജെയിന്റെ ജനനം. യുഎസില്‍ ഇക്കണമോകിസില്‍ ബിരുദവും ഫൈനാന്‍സില്‍ മാസ്റര്‍ ബിരുദമുള്ള ജെയിന്‍ മെറില്‍ ലിഞ്ച് മുതല്‍ ഹെഡ്ജ്ഫോണ്ട്സ് വരെ നീളുന്ന മികവുറ്റ സേവനങ്ങള്‍ നടത്തിയിട്ടുണ്ട്.

അതിനുശേഷം 1995 ലാണ് ഡോയ്റ്റ്ഷെ ബാങ്കില്‍ ചേരുന്നത്. 2002 ല്‍ ഡോയ്റ്റ്ഷെ ബാങ്കിന്റെ ഗ്ളോബല്‍ മാര്‍ക്കറ്റിംഗില്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് തലവനായി കയറ്റം ലഭിച്ചിരുന്നു. 2004 ല്‍ കോര്‍പ്പറേറ്റ് ഇന്‍വെസ്റ്മെന്റ് ഹെഡായി. 2009 ല്‍ ആഗോള മാന്ദ്യം സംഭവിച്ചപ്പോഴും ബാങ്കിന്റെ ലാഭം ഏറ്റവും വലിയ സംഖ്യയാക്കി വര്‍ധിപ്പിച്ചത് പുതിയ സ്ഥാനത്തേയ്ക്കുള്ള ചവിട്ടുപടിയായി. 12 മില്യണ്‍ യൂറോ പ്രതിഫലായി കിട്ടിയ ജെയിന്‍ ഇതിന്റെ ഭൂരിഭാഗവും ബാങ്കിന്റെ ഇന്‍വെസ്റ്മെന്റായി തിരിച്ചുകൊടുത്തുകൊണ്ട് മാതൃക കാട്ടിയത് ബാങ്കിന്റെ ഉന്നതാധികാരികളെ മാത്രമല്ല ബാങ്കിംഗ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. ലോകത്തെ ഏറ്റവും മികച്ച ഇന്‍വെസ്റ്മെന്റ് ബാങ്കുകളിലൊന്നാക്കി തന്റെ സ്ഥാപനത്തെ മാറ്റാന്‍ ഇതിനകം അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പ്രിഡേറ്ററി ക്യാപ്പിറ്റലിസത്തിന്റെ ശക്തനായ വക്താവായാണ് ജെയിന്‍ അറിയപ്പെടുന്നത്.

ഭാര്യക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ലണ്ടനിലാണ് ഇദ്ദേഹം താമസിക്കുന്നത്. തികഞ്ഞ വെജിറ്റേറിയനായ ജെയിന്‍ വൈല്‍ഡ്ലൈഫ് എണ്‍വയമെന്റല്‍ ചരിറ്റീസിലും പ്രതിബദ്ധത പുലര്‍ത്തുന്നു. ഹോബിയാക്കിയ ഫോട്ടോഗ്രാഫിയിലും ക്രിക്കറ്റിലും ഗോള്‍ഫിലും കാര്യമായി ഒഴിവുസമയങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.