• Logo

Allied Publications

Europe
ഇന്ത്യന്‍ അംബാസഡര്‍ ഗോഖലെ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തി
Share
ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയായി അടുത്തിടെ ചാര്‍ജെടുത്ത വിജയ് ഗോഖലെ ജര്‍മനിയിലെ വിവിധ കമ്പനി മേധാവികളുമായും ബിസിനസ് പ്രമുഖരുമായും കൂടിക്കണ്ട് ജര്‍മനിയിലെയും ഇന്ത്യയിലെ വിവിധ ബിസിനസ് സംരംഭ, നിക്ഷേപ വിപുലീകരണ സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടത്തി.

ഫെബ്രുവരി 18 ന് (ചൊവ്വാ) ജര്‍മനിയിലെ മെഴ്സിഡസ് നഗരമെന്നറിയപ്പെടുന്ന സ്റുട്ട്ഗാട്ടിലായിരുന്നു യോഗം നടന്നത്. ഹോട്ടല്‍ ഷ്ളോസ്ഗാര്‍ട്ടനില്‍ ഉച്ചകഴിഞ്ഞ് 3.30ന് നടന്ന യോഗത്തില്‍ ജര്‍മനിയിലെയും ബ്രിട്ടനിലെയും വിവിധ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.

ചെറിയതും ഇടത്തരവുമായ കമ്പനികളെ എങ്ങനെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാം, ഇന്ത്യയിലെ പരിസ്ഥിതിയെ ഏറെ ബാധിക്കുന്ന പാഴ്വസ്തുക്കളുടെ ഉപയോഗം (വേസ്റ് മാനേജ്മെന്റ്), അതിന്റെ അനന്ത സാധ്യതകള്‍ എങ്ങനെ കൈകാര്യം ചെയ്യാം, സംരംഭ വികസന സാധ്യതകള്‍ എങ്ങനെ മുതലാക്കാം തുടങ്ങിയ വിഷയങ്ങള്‍ വെല്ലുവിളികളായി ഏറ്റെടുത്ത് നടപ്പില്‍ വരുന്നതിനെപ്പറ്റിയുള്ള വിശദമായ ചര്‍ച്ചയാണ് യോഗത്തില്‍ നടന്നത്. പങ്കെടുത്തവരെല്ലാം തന്നെ ഇന്ത്യയില്‍ പുതിയ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചു.

ജര്‍മന്‍ കമ്പനി മേധാവികളായ മൈക്ക് ഡി ബട്രാ, ഡോ.വാംസ, ഷ്വേബിഷ്ഹാളിലെ ഇന്ത്യന്‍ ഫോറത്തിന്റെ സിഇഒ സുബി ഡൊമിനിക്, ഡോ.റെജി തോമസ്, യുകെയില്‍ നിന്നുള്ള അമിത് ദേവ് മേത്ത (സീനിയര്‍ വൈസ് പ്രസിഡന്റ് ടാറ്റാ ഗ്രൂപ്പ്, ലണ്ടന്‍), ഡോ.വിനോദ് തല്‍ഗേരി തുടങ്ങിയവര്‍ വിവിധ നിക്ഷേപ മേഖലകളെക്കുറിച്ച് പുതിയ സാധ്യതകള്‍ ഉന്നയിക്കുകയും അംബാസഡര്‍ ഗോഖലെ അതിനെപ്പറ്റി കൂടുതല്‍ പഠിക്കുവാന്‍ താത്പര്യവും പ്രകടിപ്പിച്ചു.

ആയുര്‍വേദത്തിന്റെ വിവിധ സാധ്യതകള്‍ (ആയുര്‍വേദിക് ഹെല്‍ത്ത് ടൂറിസം) ജര്‍മനിയില്‍ പ്രചരിപ്പിക്കുന്നതിനെപ്പറ്റിയാണ് ഇന്ത്യന്‍ ഫോറം സിഇഒ സുബി ഡൊമിനിക് മുഖ്യമായും സംസാരിച്ചത്. കൂടാതെ ഇന്ത്യയിലെയും ജര്‍മനിയിമലെയും സ്കൂളുകള്‍ തമ്മിലുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വിവിധ കൈമാറ്റ പദ്ധതികളെപ്പറ്റിയും സുബി വിശദീകരിച്ചു. ഈ വര്‍ഷം ചങ്ങനാശേരിയിലെ സേക്രഡ് ഹാര്‍ട്ട് (എസ്എച്ച്) സ്കൂളും ജര്‍മനിയിലെ ഷ്വേബിഷ്ഹാള്‍ ജിംനാസിയം തമ്മില്‍ വിവിധ കൈമാറ്റ പരിപാടികള്‍ ആവിഷ്കരിക്കുന്നത് സുബിയുടെ പ്രയത്നഫലമാണ്.

ഇന്ത്യയും ജര്‍മനിയും തമ്മില്‍ ഒരു പുതിയ അധ്യയന അധ്യായത്തിന് തുടക്കം കുറിക്കുന്ന സ്കൂള്‍കൈമാറ്റ പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ സുബി ഡൊമിനിക്കിനെ അംബാസഡര്‍ ഗോഖലെ അഭിനന്ദിച്ചു. ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെറുപ്പക്കാര്‍ക്കും പുതിയ തലമുറയ്ക്കും പ്രചോദനമാവട്ടെയെന്ന് അംബാസഡര്‍ ഗോഖലെ ആശംസിച്ചു. യോഗത്തില്‍ മ്യൂണിക്കിലെ കോണ്‍സുലര്‍ ജനറല്‍ എം. സേവലാ നായിക് സ്വാഗതം ആശംസിച്ചു.

റിപ്പോര്‍ട്ട്:ജോസ് കുമ്പുളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.